Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
കുമ്പഡാജെ: നേപ്പാള്‍ കാഠ്മണ്ഡുവില്‍ നടന്ന അന്തര്‍ദേശീയ ത്രോബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വർണമെഡല്‍ നേടിയ എം. ദീപികയെ എന്‍.എ. നെല്ലിക്കുന്ന് എം.എൽ.എ വീട്ടിലെത്തി അനുമോദിച്ചു. അഗൽപാടി അന്നപൂര്‍ണേശ്വരി ഹയര്‍സെക്കൻഡറി പ്ലസ് ടു വിദ്യാർഥിനിയാണ് ദീപിക. കായികാധ്യാപകന്‍ ശശികാന്ത ബള്ളാളിനെയും എം.എല്‍.എ . പാകിസ്താനുമായി നടന്ന ഫൈനല്‍ മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധാനംചെയ്ത ദീപിക സ്വർണമെഡല്‍ കരസ്ഥമാക്കിയത്. ചടങ്ങില്‍ കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫാത്തിമത്ത് സുഹ്റ, മുസ്ലിം ലീഗ് ഭാരവാഹികളായ മാഹിന്‍ കേളോട്ട്, എം. അബൂബക്കര്‍, അലി തുപ്പക്കല്‍, നൂറുദ്ദീന്‍ ബെളിഞ്ച, പഞ്ചായത്ത് അംഗങ്ങളായ ബി.ടി. അബ്ദുല്ലക്കുഞ്ഞി, എസ്. മുഹമ്മദ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് ഫാറൂഖ് കൊല്ലടുക്ക, മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് സഹീര്‍ ആസിഫ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story