Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:07 AM GMT Updated On
date_range 24 Jun 2017 9:07 AM GMTബദിയടുക്ക സി.എച്ച്.സിയിൽ കിടത്തിച്ചികിത്സ തുടങ്ങിയില്ല
text_fieldsbookmark_border
ബദിയടുക്ക: ഡോക്ടർ ഉണ്ടായിട്ടും സ്റ്റാഫ് നഴ്സിെൻറയും മറ്റു ജീവനക്കാരുടെയും അഭാവം കാരണം ബദിയടുക്ക സി.എച്ച്.സിയിൽ കിടത്തിച്ചികിത്സ തുടങ്ങിയില്ല. നിലവിൽ മെഡിക്കൽ ഓഫിസർ അടക്കം ആറു ഡോക്ടർമാരുണ്ട്. ഇതിന് പുറേമ താൽക്കാലികമായി രണ്ടു ഡോക്ടർമാരുണ്ടായിട്ടും രാത്രിസമയം രോഗികളെ പ്രവേശിപ്പിക്കുന്നില്ല. താൽക്കാലികമായി ഒരാളടക്കം മൂന്നു സ്റ്റാഫ് നഴ്സുണ്ട്. എന്നാൽ, ഒരു സ്റ്റാഫ് നഴ്സിെൻറ കുറവാണ് രാത്രിസമയം അഡ്മിറ്റ് ചെയ്യാതെ രോഗികളെ തിരിച്ചയക്കുന്നത്. ദിനംപ്രതി മുന്നൂറോളം രോഗികൾ ഇവിടെ ചികിത്സക്കായെത്തുന്നുണ്ട്. നേരത്തെ, ഡോക്ടർമാരുടെ കുറവാണ് കിടത്തിച്ചികിത്സക്ക് തടസ്സമായി പറഞ്ഞത്. എന്നാൽ, ഡോക്ടർ എത്തുേമ്പാൾ സ്റ്റാഫ് നഴ്സിെൻറ അഭാവമാണ് അധികൃതർ പറയുന്നത്. നേരത്തെ ഉണ്ടായിരുന്ന ഒരു സ്റ്റാഫ് നഴ്സ് ഇപ്പോൾ അവധിയിലാണ്. ഇതിന് പകരം മറ്റൊരാൾ വന്നില്ല. കിടത്തിച്ചികിത്സക്കാവശ്യമായ കെട്ടിടസൗകര്യങ്ങളും മറ്റും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story