Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപിലിക്കോട് സ്‌കൂളിൽ...

പിലിക്കോട് സ്‌കൂളിൽ കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐക്കാർ ആക്രമിച്ചു

text_fields
bookmark_border
ചെറുവത്തൂർ: പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസബന്ദിന് നേതൃത്വം നൽകിയ കെ.എസ്.യു പ്രവർത്തകരെ ഇടത് അനുകൂല അധ്യാപകസംഘടന നേതാക്കളുടെ ഒത്താശയോടെ എസ്.എഫ്.ഐക്കാർ ആക്രമിച്ചതായി പരാതി. കെ. റഹിൽ, എം. ആഷിർ എന്നീ പ്ലസ് ടു വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. കെ.എസ്.യു പ്രവർത്തകർക്കുനേരെ നടന്ന ആക്രമണത്തിൽ കെ.എസ്.യു-, യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു. പിലിക്കോട് ചേർന്ന പ്രതിഷേധയോഗം കെ.എസ്.യു ജില്ല പ്രസിഡൻറ് നോയൽ ടോമിൻ ജോസഫ് ഉദ്‌ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് നവനീത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. റിഷേഷ്, രഞ്ജിൽ രാജീവ്, നിഖിൽ ചിറക്കൽ, ശ്രീരാജ് കല്യാട്ട് എന്നിവർ സംസാരിച്ചു. -
Show Full Article
TAGS:LOCAL NEWS 
Next Story