Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:00 AM GMT Updated On
date_range 24 Jun 2017 9:00 AM GMTകെ.എസ്.ആർ.ടി.സിയെ മൂന്ന് മേഖലകളാക്കാൻ നടപടി തുടങ്ങി: എം.ഡി ഇന്നലെ മുഖ്യമന്ത്രിയെ കണ്ടു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ മൂന്ന് മേഖലകളാക്കി തിരിക്കുന്നതിന് നടപടി തുടങ്ങി. ഇതിെൻറ ഭാഗമായി തിരുവനന്തപുരം ചീഫ് ഒാഫിസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൂന്ന് എക്സിക്യൂട്ടിവ് ഡയറക്ടർമാരെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മേഖലകളുടെ മേധാവികളാക്കും. കെ.എസ്.ആർ.ടി.സിയുടെ സമഗ്രനവീകരണത്തിന് പഠനം നടത്താൻ നിയോഗിച്ച പ്രഫ.സുശീൽഖന്നയുടെ പ്രാഥമിക റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഇതടക്കം മറ്റ് ക്രമീകരണങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വെള്ളിയാഴ്ച വൈകുന്നേരം കെ.എസ്.ആർ.ടി.സി എം.ഡി എം.ജി. രാജമാണിക്യം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് മാസം മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രേഡ് യൂനിയൻ നേതാക്കളുടെ യോഗത്തിൽ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ഉന്നത സ്ഥാനങ്ങളിൽ പ്രഫഷനൽ യോഗ്യതയുള്ളവരെ പുറത്തുനിന്ന് നിയമിക്കുന്നതിനും നടപടികൾ തുടങ്ങിയിട്ടുണ്ട്. ധനകാര്യ വിഭാഗം ശക്തിപ്പെടുത്താൻ ചാർേട്ടഡ് അക്കൗണ്ടൻറുമാരെയും നിയമിക്കും.
Next Story