Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 8:59 AM GMT Updated On
date_range 24 Jun 2017 8:59 AM GMTവ്യാജ കോടതി ഉത്തരവിെൻറ മറവിൽ കടമുറി ഒഴിപ്പിച്ച സംഭവത്തിൽ ഹൈകോടതി ഇടപെടൽ
text_fieldsകൊച്ചി: കടമുറി ഒഴിപ്പിക്കാൻ വീട്ടമ്മ ഉപയോഗിച്ച വ്യാജ ഹൈകോടതി ഉത്തരവ് ഹാജരാക്കാൻ പാലക്കാട് ആർ.ഡി.ഒക്ക് ഹൈകോടതി നിർദേശം. വിവാദ ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഒഴിപ്പിച്ച കെട്ടിടത്തിെൻറ താക്കോൽ തിരികെ നൽകാനും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ഒഴിപ്പിക്കും മുമ്പ് കടയുടെ കൈവശക്കാരിയായിരുന്ന പാലക്കാട് പുതുക്കോട് എ.ടി. മൻസിലിൽ നിജാമിെൻറ ഭാര്യ തബ്സുമിന് താക്കോൽ നൽകാനാണ് ഉത്തരവ്. കോടതി ഉത്തരവെന്ന തരത്തിൽ തബ്സുമിെൻറ ഭർതൃമാതാവ് ബദറുന്നിസ പാലക്കാട് ആർ.ഡി.ഒ മുമ്പാകെ ഹാജരാക്കിയ വ്യാജ ഉത്തരവാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിജാമിന് കുടുംബസ്വത്തിൽനിന്ന് വിഹിതമായി ലഭിച്ച കട പിന്നീട് തബ്സുമിെൻറ ബന്ധുക്കൾ പണം നൽകി തബ്സുമിെൻറ പേരിൽ എഴുതിച്ചു. നിജാം ജോലി തേടി വിദേശത്താണ്. തബ്സുമും മകനുമടങ്ങുന്ന കുടുംബം കടമുറിയിൽനിന്നുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. കടമുറിയുടെ ഉടമസ്ഥതയെച്ചൊല്ലി ബദറുന്നിസയും തബ്സുമും തമ്മിൽ തർക്കം നിലവിലുണ്ട്. ഇതിെൻറ പേരിൽ പാലക്കാട് ആർ.ഡി.ഒ മുമ്പാകെ പരാതിയുമുണ്ട്. ഇതിനിടെ, ബദറുന്നിസ നൽകിയ ഹരജിയിൽ പരാതി പരിഗണിച്ച് തീർപ്പാക്കാൻ മേയ് 23ന് ആർ.ഡി.ഒക്ക് നിർദേശം നൽകി സിംഗിൾബെഞ്ച് ഉത്തരവിട്ടു. എന്നാൽ, ഇൗ ഉത്തരവ് മറച്ചുവെച്ച് പൊലീസ് സഹായത്തോടെ കടമുറി ഒഴിപ്പിക്കണമെന്നും ഇതിെൻറ ഉടമസ്ഥാവകാശം തബ്സുമിെൻറ പേരിലാക്കിയത് റദ്ദാക്കാൻ നടപടി വേണമെന്നുമുള്ള വ്യാജ ഉത്തരവാണ് ആർ.ഡി.ഒക്ക് ലഭിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ കടമുറി ഒഴിപ്പിക്കുകയും ചെയ്തു. കടയൊഴിപ്പിച്ചത് വ്യാജ ഉത്തരവിെൻറ അടിസ്ഥാനത്തിലാണെന്ന് മനസ്സിലായതോടെ തട്ടിപ്പ് ചൂണ്ടിക്കാട്ടി തബ്സും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Next Story