Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightmust....പാസ്​പോർട്ട്​...

must....പാസ്​പോർട്ട്​ സേവാ പുരസ്​കാരം; കേരളത്തിന്​ നാല്​ അംഗീകാരം

text_fields
bookmark_border
must....പാസ്പോർട്ട് സേവാ പുരസ്കാരം; കേരളത്തിന് നാല് അംഗീകാരം ന്യൂഡൽഹി: മികച്ച പാസ്പോർട്ട് ഒാഫിസുകൾക്കുള്ള കേന്ദ്രസർക്കാറി​െൻറ പാസ്പോർട്ട് സേവാ പുരസ്കാരത്തിൽ കേരളത്തിന് നാല് അംഗീകാരം. 'എ' കാറ്റഗറിയിൽ കൊച്ചി പാസ്പോർട്ട് ഒാഫിസിനാണ് ഒന്നാം സ്ഥാനം. 'ബി' കാറ്റഗറിയിൽ തിരുവനന്തപുരം പാസ്പോർട്ട് ഒാഫിസിന് ഒന്നാം സ്ഥാനവും മലപ്പുറം പാസ്പോർട്ട് ഒാഫിസിന് രണ്ടാം സ്ഥാനവും കോഴിക്കോട് പാസ്പോർട്ട് ഒാഫിസിന് മൂന്നാം സ്ഥാനവും ലഭിച്ചു. പാസ്പോര്‍ട്ട് നിയമം 1967ല്‍ പാസാക്കിയതി​െൻറ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വാരാജ് അവാർഡ് വിതരണം ചെയ്തു. കൊച്ചി ആർ.പി.ഒ പ്രശാന്ത് ചന്ദ്രൻ, തിരുവനന്തപുരം ആർ.പി.ഒ ആഷിഖ് കാരാട്ടിൽ, മലപ്പുറം ആർ.പി.ഒ ജി. ശിവകുമാർ, കോഴിേക്കാട് ആർ.പി.ഒ കെ.പി. മധുസൂദനൻ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. രാജ്യത്തെ 38 പാസ്പോർട്ട് ഒാഫിസുകൾക്കായി ഒമ്പത് അവാർഡുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story