Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 8:50 AM GMT Updated On
date_range 24 Jun 2017 8:50 AM GMTഫാർമസിസ്റ്റ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ കലക്ടറേറ്റ് ധർണ
text_fieldsbookmark_border
കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് ഫാര്‍മസിസ്റ്റ് ഗ്രേഡ് II ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. 1961ലെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്കരിച്ച് ആവശ്യമായ ഫാര്‍മസിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കുക, ഫാര്‍മസിസ്റ്റ് ഗ്രേഡ് നിയമനനടപടികള്‍ ത്വരിതപ്പെടുത്തുക, എല്ലാ സര്‍ക്കാര്‍ പദ്ധതികളിലും മരുന്നുവിതരണത്തിന് ഫാര്മസിസ്റ്റിെൻറ സേവനം ഉറപ്പുവരുത്തുക, ഫാര്‍മസി പ്രാക്ടീസ് െറഗുലേഷന് കര്‍ശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ഒ.സി. നവീന്‍ചന്ദ് അധ്യക്ഷത വഹിച്ചു. എ. അമൃത സ്വാഗതം പറഞ്ഞു. കെ. മുരളീധരന്, അനില്‍കുമാര്‍, ടി.പി. രാജീവന്, കൃഷ്ണപ്രകാശ്, പ്രഭാകരന്, പ്രദീപ് കുമാര്‍, എം. രാമചന്ദ്രൻ, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story