Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 8:50 AM GMT Updated On
date_range 24 Jun 2017 8:50 AM GMTലഹരിവിരുദ്ധ സന്ദേശമുയർത്തി വിദ്യാർഥികളുടെ പാവനാടകം
text_fieldsകണ്ണൂർ: ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി പാവനാടകവുമായി കുഞ്ഞിമംഗലം ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ അസാപ് ടീമിലെ വിദ്യാര്‍ഥികളും അധ്യാപകരും. ഒരുവര്‍ഷത്തെ തങ്ങളുടെ പരിശ്രമത്തിെൻറ ഫലമായി പൂര്‍ണതയിലെത്തിയ ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തിയുള്ള തങ്ങളുടെ പാവനാടകം ഏവരുടെയും മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇവർ. പല സാമൂഹികപ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടാനും ബോധവത്കരണം നടത്തുന്നതിെൻറയും ഭാഗമായി പാവകളി നടത്താറുണ്ട്. എന്നാൽ, ആദ്യമായാണ് ലഹരിവിരുദ്ധസന്ദേശവുമായി പാവനാടക അവതരണത്തിലൂടെ ഒരു സ്‌കൂള്‍ രംഗത്തെത്തുന്നത്. കവയിത്രി സുഗതകുമാരിയുടെ സ്‌നേഹപൂര്‍വം അമ്മ എന്ന ലേഖനത്തെ ആധാരമാക്കിയാണ് പാവനാടകം തയാറാക്കിയിട്ടുള്ളത്. ചിത്രകല അധ്യാപകനും പാവനിര്‍മാണ വിദഗ്ധനുമായ പ്രമോദ് അടുത്തിലയാണ് സംവിധാനം. അസാപ് ടീമിലെ 25 വിദ്യാര്‍ഥികളാണ് പാവകളെ ചലിപ്പിക്കുന്നത്. ഉദ്ഘാടനവും വിമുക്തിയുടെ ആഭിമുഖ്യത്തിലുള്ള കല്യാശ്ശേരി മണ്ഡലം ലഹരിവിരുദ്ധ സംഗമവും 27ന് വൈകീട്ട് മൂന്നിന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിർവഹിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പൽ വി. സുരേന്ദ്രന്‍, എം.പി. തിലകൻ, പ്രമോദ് അടുത്തില, ഡോ. ജിനേഷ്‌കുമാര്‍ എരമം, എ.പി.കെ. അബ്ദുൽ റഷീദ്, വിദ്യാർഥികളായ അമിത, ആര്യ, അഭിജിത്ത്, അക്ഷയ് എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Next Story