Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 8:48 AM GMT Updated On
date_range 24 Jun 2017 8:48 AM GMTകിരൺ ഓട്ടിസം സെൻറർ ഉദ്ഘാടനം
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ എസ്.എസ്.എയുടെ കീഴിലുള്ള തായത്തെരുവിലെ നവീകരിച്ച കിരൺ ഓട്ടിസം സെൻററിെൻറ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ഓട്ടിസംപോലുള്ള ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പല കഴിവുകളുമുള്ളവരാണെന്നും അവ കണ്ടെത്തി േപ്രാത്സാഹിപ്പിച്ചാൽ അവരെ മികവിലേക്ക് നയിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ജയബാലൻ മാസ്റ്റർ, കോർപറേഷൻ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സി. സീനത്ത്, ഡി.ഡി.ഇ എം. ബാബുരാജൻ, ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് പി.യു. രമേശൻ, കണ്ണൂർ ഡി.ഇ.ഒ സി.ഐ. വത്സല, േപ്രാഗ്രാം ഓഫിസർ ടി.വി. വിശ്വനാഥൻ, കണ്ണൂർ നോർത്ത് എ.ഇ.ഒ കെ.വി. സുരേന്ദ്രൻ, സി.ആർ.സി കൺവീനർ ടി.വി. ശൈലജ എന്നിവർ സംസാരിച്ചു. ജില്ല േപ്രാജക്ട് ഓഫിസർ ഡോ. പി.വി. പുരുഷോത്തമൻ സ്വാഗതവും ബി.പി.ഒ കൃഷ്ണൻ കുറിയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story