Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​കൂളുകളിൽ...

സ്​കൂളുകളിൽ ലഹരിവിരുദ്ധ പ്രതിജ്​ഞയെടുത്തു

text_fields
bookmark_border
കണ്ണൂർ: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവ്യാപനത്തിനെതിെര വിദ്യാർഥികൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനത്തി​െൻറ ഭാഗമായി സ്കൂളുകളിൽ നടന്ന വിമുക്തി ലഹരിവിരുദ്ധപ്രതിജ്ഞയുടെ ജില്ലതല ഉദ്ഘാടനം ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ജയബാലൻ മാസ്റ്റർ, എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി.വി. സുരേന്ദ്രൻ, ഡി.ഡി.ഇ എം. ബാബുരാജൻ, എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസർ ഡോ. പി.വി. പുരുഷോത്തമൻ, ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് പി.യു. രമേശൻ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബൈജു, കണ്ണൂർ ഡി.ഇ.ഒ സി.ഐ. വത്സല, സ്കൂൾ പ്രിൻസിപ്പൽ സി. ദേവരാജൻ, പ്രധാനാധ്യാപിക സി.എം. ആശ, സ്റ്റാഫ് സെക്രട്ടറി എൻ.സി. സുധീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞക്കുശേഷം കണ്ണൂർ ഡി.ഇ.ഒ രചിച്ച ലഹരിവിരുദ്ധഗാനം വിദ്യാർഥികൾ ആലപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story