Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 8:45 AM GMT Updated On
date_range 24 Jun 2017 8:45 AM GMTപനി പ്രതിരോധം: തളിപ്പറമ്പ് മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇന്ന് യോഗം
text_fieldsകണ്ണൂർ: പകർച്ചപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പനിമരണങ്ങൾ തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ഇന്ന് െജയിംസ് മാത്യു എം.എൽ.എയുടെ നേതൃത്വത്തിൽ അടിയന്തര യോഗംചേരും. മന്ത്രിസഭ തീരുമാനമനുസരിച്ച് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. രാവിലെ ഒമ്പതിന് -ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ഹാൾ, 10ന് -തളിപ്പറമ്പ് നഗരസഭാ ഹാൾ, 11ന് -പരിയാരം ഗ്രാമപഞ്ചായത്ത് ഹാൾ, 12ന്- ആന്തൂർ നഗരസഭാ ഹാൾ, 1.30ന് -കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഹാൾ, രണ്ടിന് -കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹാൾ, 3.30ന് -കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഹാൾ, 4.30ന് -മയ്യിൽ ഗ്രാമപഞ്ചായത്ത് ഹാൾ, വൈകീട്ട് അഞ്ചിന്- മലപ്പട്ടം ഗ്രാമപഞ്ചായത്ത് ഹാൾ എന്നിങ്ങനെയാണ് യോഗംചേരുക. യോഗത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, യുവജന--മഹിളാ- സന്നദ്ധ സംഘടനാപ്രതിനിധികൾ, അസോസിയേഷനുകൾ, ലയൺസ്, റോട്ടറി, ജേസീസ് ക്ലബ് പ്രതിനിധികൾ, ആശാ വർക്കർമാർ, കുടുംബശ്രീ ഭാരവാഹികൾ, സാക്ഷരതാപ്രവർത്തകർ, സ്റ്റുഡൻറ്സ് പൊലീസ്, എൻ.എസ്.എസ്, സ്കൗട്ട് വളൻറിയർമാർ, വകുപ്പുമേധാവികൾ തുടങ്ങിയവരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരും വിരമിച്ചവും പങ്കെടുക്കണമെന്ന് എം.എൽ.എ അറിയിച്ചു.
Next Story