Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓട്ടോഡ്രൈവറെ...

ഓട്ടോഡ്രൈവറെ മർദിച്ചതായി പരാതി

text_fields
bookmark_border
ചൊക്ലി: ചൊക്ലി ടൗണിലെ ഓട്ടോഡ്രൈവറെ മർദിച്ച് പരിക്കേൽപിച്ചതായി പരാതി. ചൊക്ലി ടൗണിലെ ഗുഡ്സ് ഓട്ടോഡ്രൈവർമാരായ വിനോദൻ, രവീന്ദ്രൻ എന്നിവർക്കാണ് മർദനമേറ്റത്. ഓട്ടോക്കു മുന്നിൽനിർത്തി ഗതാഗതതടസ്സമുണ്ടാക്കിയ ഇരുചക്രവാഹന യാത്രികനുമായുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്. മർദനത്തിൽ പ്രതിഷേധിച്ച് ചൊക്ലി ടൗണിൽ സംയുക്ത ഓട്ടോതൊഴിലാളി യൂനിയ​െൻറ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. കെ.പി. ഷിനോജ്, സി.പി. വിനോദൻ, മടയൻറവിട രവി എന്നിവർ നേതൃത്വം നൽകി. ചൊക്ലി പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story