Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:43 PM GMT Updated On
date_range 23 Jun 2017 4:43 PM GMTഉപ്പളയിൽനിന്ന് കാണാതായ യുവതിയെ ബണ്ട്വാളില്‍ കണ്ടെത്തി; രണ്ടുപേർ കസ്റ്റഡിയിൽ
text_fieldsbookmark_border
മഞ്ചേശ്വരം: ഉപ്പളയിൽനിന്ന് കാണാതായ യുവതിയെ കർണാടക ബണ്ട്വാളില്‍നിന്ന് കണ്ടെത്തി. ഉപ്പള സോങ്കാൽ അഗര്‍ത്തിമൂലയിലെ 22കാരിയെയാണ് കുമ്പള സി.ഐ വി.വി. മനോജിെൻറ നേതൃത്വത്തില്‍ ബണ്ട്വാളില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ജൂൺ 16നാണ് യുവതിയെ കാണാതായത്. ഇതുസംബന്ധിച്ച് കുമ്പള പൊലീസ് കേസെടുത്തിരുന്നു. യുവതിയുമായി പരിചയമുള്ള ബണ്ട്വാള്‍ സ്വദേശിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. നേരത്തെ പരിചയക്കാരനായ യുവാവിനെ ഫോണില്‍ വിളിച്ചശേഷമാണ് യുവതി വീട്ടില്‍നിന്ന് ഇറങ്ങി പെര്‍ളയില്‍ എത്തിയത്. ഇതിനിടയില്‍ പരിചയക്കാരെൻറ സുഹൃത്താണ് യുവതിയെ ബണ്ട്വാളില്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെയും കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story