Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:40 PM GMT Updated On
date_range 23 Jun 2017 4:40 PM GMTനോമ്പുകാലത്തും ഉമ്മാലിയുമ്മ ഇരുട്ടിൽ
text_fieldsമൊഗ്രാൽ: മൊഗ്രാൽ പേരാൽ മടിമുഗർ ശാന്തിക്കുന്നിലെ 65 വയസ്സുള്ള ഉമ്മാലിയുമ്മ 35 വർഷമായി ഏകാന്തജീവിതം പിന്നിടുകയാണ് വെളിച്ചമെത്താത്ത കൊച്ചുവീട്ടിൽ. നോമ്പുകാലം ഉമ്മാലിയുമ്മ ഇരുട്ടിലാണ് തള്ളിനീക്കുന്നത്. സമ്പൂർണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കുമ്പോഴും ഉമ്മാലിയുമ്മയുടെ വീട്ടിലേക്ക് വെളിച്ചമൊന്നും എത്തിയില്ല. അനാഥത്വത്തിനും വാർധക്യ രോഗങ്ങൾക്കുമൊപ്പം ഇരുട്ടും ഈ വൃദ്ധമാതാവിെൻറ ഒറ്റപ്പെടലിന് തീവ്രതയേറ്റുകയാണ്. മൊഗ്രാലിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉമ്മാലിയുമ്മക്ക് സാന്ത്വനവുമായി വീട്ടിലെത്തി. സർക്കാറിെൻറ സൗജന്യ വൈദ്യുതി കണക്ഷൻ ലഭ്യമാക്കാനും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി ഉമ്മാലിയുമ്മയുടെ വീട് ഈ ആഴ്ചതന്നെ വയറിങ് ജോലികൾ നടത്തുമെന്ന് അവർ അറിയിച്ചു.
Next Story