Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.ബി.​െഎക്ക്​...

സി.ബി.​െഎക്ക്​ ദുരഭിമാനം -^ഇ.പി. ജയരാജൻ എം.എൽ.എ

text_fields
bookmark_border
സി.ബി.െഎക്ക് ദുരഭിമാനം --ഇ.പി. ജയരാജൻ എം.എൽ.എ കണ്ണൂർ: കൊലപാതകത്തിൽ പെങ്കടുത്തവർതന്നെ പൊലീസിന് മുന്നിൽ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും സി.ബി.െഎ നിരപരാധികളെ ക്രൂശിക്കുന്നത് അവരുടെ ദുരഭിമാനം കൊണ്ടുമാത്രമാണെന്ന് ഇ.പി. ജയരാജൻ എം.എൽ.എ പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ 34ാമത് ജില്ല സമ്മേളനത്തി​െൻറ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു ഇ.പി. പൊലീസ് പിടിയിലായ ഒരു കൊടുംക്രിമിനൽ നേരത്തെ പങ്കാളിയായ കുറ്റകൃത്യം സംബന്ധിച്ച് ആയുധങ്ങൾ ഒളിപ്പിച്ചുവെച്ച സംഭവമുൾെപ്പടെ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെളിപ്പെടുത്തിയിട്ടും ഇവിടെ നീതി നടപ്പാകുന്നില്ല. കോടതിക്ക് മുന്നിലും വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും നീതി നടപ്പാകുന്നില്ല. നീതി നടപ്പാക്കാൻ തയാറാകേണ്ടത് സി.ബി.െഎയാണ്. അവർ ദുരഭിമാനം വെടിഞ്ഞ് നീതി നടപ്പാക്കാൻ തയാറായാൽ മാത്രേമ യഥാർഥ കുറ്റവാളികൾ നിയമത്തിന് മുന്നിലെത്തുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story