Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.വി. ദാമോദരൻ...

എം.വി. ദാമോദരൻ അനുസ്മരണം

text_fields
bookmark_border
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല പത്രപ്രവര്‍ത്തകനും കാഞ്ഞങ്ങാട് പ്രസ് ഫോറത്തി​െൻറ സ്ഥാപകരിലൊരാളുമായ എം.വി. ദാമോദര‍​െൻറ ചരമവാര്‍ഷികദിനം ആചരിച്ചു. കാഞ്ഞങ്ങാട് പ്രസ്‌ഫോറം നടത്തിയ അനുസ്മരണം നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണം റിട്ട. എസ്.പി ഹബീബ്‌ റഹ്മാന്‍ നടത്തി. സത്യസന്ധതയിലൂന്നിയ പത്രപ്രവര്‍ത്തകനായിരുന്നു എം.വി. ദാമോദരനെന്നും ഇന്നത്തെ മാധ്യമസമൂഹം മാതൃകയാക്കേണ്ട വ്യക്തിത്വമായിരുന്നുവെന്നും ഹബീബ്‌ റഹ്മാന്‍ അനുസ്മരിച്ചു. പ്രസ്ഫോറം പ്രസിഡൻറ് കെ. ബാബു അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ പി. മുഹമ്മദ്കുഞ്ഞി, കാവുങ്കാല്‍ നാരായണന്‍, ടി. മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. പ്രസ്‌ഫോറം സെക്രട്ടറി ഇ.വി. ജയകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ മാധവന്‍ പാക്കം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story