Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയോഗദിനാചരണം

യോഗദിനാചരണം

text_fields
bookmark_border
ഉദുമ: ഭാരതീയ ചികിത്സാവകുപ്പിന് കീഴിലെ ആയുഷ് ഗ്രാമത്തി​െൻറ ആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. ഉദുമ എരോൽ വൈഷ്ണവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ പരിശീലനം നേടിയ പഠിതാക്കൾ യോഗപ്രദർശനം നടത്തി. ഡോ. അംജിത്, ഡോ. സന്ധ്യ, യോഗ അധ്യാപിക ശൈലജ ഉമേഷ് എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൻ ഇന്ദിര ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലക്ഷ്മി ബാലൻ, കുഞ്ഞമ്പു നായർ, അനിൽകുമാർ, സി.ആർ. ഉമേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story