Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:30 PM GMT Updated On
date_range 2017-06-23T22:00:45+05:30228 കുപ്പി മദ്യം പിടികൂടി
text_fieldsകൂത്തുപറമ്പ്: കൂത്തുപറമ്പ് പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ അനധികൃതമായി കടത്തുകയായിരുന്ന വൻ മദ്യശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരിക്കടുത്ത എരഞ്ഞോളി ചുങ്കം സ്വദേശി സി. ഹേമന്ദിനെ (25) അറസ്റ്റ് ചെയ്തു. മദ്യം കടത്താൻ ഉപയോഗിച്ച ഒമ്നി വാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി 9.30ഒാടെ കൂത്തുപറമ്പ്- മട്ടന്നൂർ റോഡിലെ കണ്ടംകുന്നിൽ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഒമ്നി വാനിൽ കടത്തുകയായിരുന്ന 228 കുപ്പി അനധികൃത വിദേശമദ്യം പിടികൂടിയത്. മാഹിയിൽനിന്ന് പ്രത്യേക പെട്ടികളിലാക്കി കടത്തുകയായിരുന്ന മദ്യമാണ് പിടികൂടിയത്. വാഹനമോടിച്ചിരുന്നത് ഹേമന്ദാണ്. വാഹനത്തിലുണ്ടായിരുന്ന കൊടക്കളഞ്ഞ പ്രണവ് ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി. മാഹി കേന്ദ്രീകരിച്ച് വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. അനധികൃത മദ്യക്കടത്തിനെതിരെ പരിശോധന കർശനമാക്കുമെന്ന് കൂത്തുപറമ്പ് പൊലീസ് അറിയിച്ചു.
Next Story