Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകശാപ്പ്​...

കശാപ്പ്​ നിരോധനത്തിനെതിരെ എൽ.ഡി.എഫ്​ മാർച്ച്​

text_fields
bookmark_border
കണ്ണൂർ: കന്നുകാലി കശാപ്പ് തടയാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടഭേദഗതിക്കെതിരെ എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഹെഡ് പോസ്റ്റ് ഒാഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാനസർക്കാറി​െൻറ അധികാരപരിധിയിൽ കടന്നുകയറാനുള്ള കേന്ദ്രനീക്കത്തിനെതിരെ രാജ്ഭവനിലേക്ക് നടത്തുന്ന മാർച്ചി​െൻറ ഭാഗമായാണ് ഹെഡ്പോസ്റ്റ് ഒാഫിസ് മാർച്ച്. പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനകീയസർക്കാറിന് നേതൃത്വം നൽകുന്ന എൽ.ഡി.എഫ് നടത്തുന്ന ഈ സമരം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയുള്ളതാണെന്ന് അവർ പറഞ്ഞു. ഇന്ത്യ ഭരിക്കുന്നത് ചൂഷകസർക്കാറാണ്. പാവപ്പെട്ടവരെയും ദലിതരെയും സ്ത്രീകളെയും കുട്ടികളെയും േദ്രാഹിക്കുന്ന നടപടികളാണ് ആസൂത്രണംചെയ്ത് നടപ്പാക്കുന്നത്. ന്യൂനപക്ഷവിഭാഗങ്ങളുടെ ജീവിതം തകർക്കുകയും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. കന്നുകാലി കശാപ്പ് വിലക്കുന്നതിലൂടെ ലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നും എം.പി പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ അധ്യക്ഷത വഹിച്ചു. കെ.കെ. രാഗേഷ് എം.പി, എൽ.ഡി.എഫ് നേതാക്കളായ കെ.പി. സഹദേവൻ, എം. പ്രകാശൻ, എൻ. ചന്ദ്രൻ, പി. സന്തോഷ് കുമാർ, വി.വി. കുഞ്ഞികൃഷ്ണൻ, കെ.കെ. രാമചന്ദ്രൻ, കെ.കെ. ജയപ്രകാശ്, കെ.സി. ജേക്കബ്, താജുദ്ദീൻ മട്ടന്നൂർ, എ.ജെ. ജോസഫ്, സി.വി. ശശീന്ദ്രൻ, എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story