Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:29 PM GMT Updated On
date_range 2017-06-23T21:59:34+05:30മുകുന്ദേട്ടെൻറ മൃതദേഹം പഠനത്തിന് വിട്ടുനൽകി
text_fieldsപാനൂർ: കണ്ണംവെള്ളി 'പ്രകൃതി'യിലെ മുകുന്ദെൻറ (84) ഭൗതികശരീരം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിക്ക് പഠനത്തിനായി കൈമാറി. 2007ൽ എഴുതിവെച്ച വിൽപത്രത്തിലാണ് തെൻറ ശരീരം മരണശേഷം വൈദ്യപഠനത്തിന് നൽകണമെന്ന് പറഞ്ഞിട്ടുള്ളത്. കണ്ണുകൾ ഉൾപ്പെടെയുള്ള സാധ്യമായ എല്ലാ അവയവങ്ങളും ദാനംചെയ്യണമെന്നും വിൽപത്രത്തിൽ പറയുന്നു. എന്നാൽ, സാങ്കേതികകാരണങ്ങളാൽ അവയവദാനം നടന്നില്ല. കർണാടകയിൽ കർഷകനായിരുന്ന മുകുന്ദൻ ഒരു കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശിക നേതൃനിരയിലുണ്ടായിരുന്നു. യുവസാഹിത്യകാരൻ ടി.കെ. അനിൽകുമാറിെൻറ പിതാവാണ്. വൻജനാവലിയുടെ സാന്നിധ്യത്തിലാണ് ഭൗതികശരീരം പരിയാരം മെഡിക്കൽ കോളജിന് കൈമാറിയത്.
Next Story