Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:27 PM GMT Updated On
date_range 23 Jun 2017 4:27 PM GMTഡെങ്കിക്ക് പിന്നാെല മഞ്ഞപ്പിത്തവും
text_fieldsഉരുവച്ചാൽ: ഡെങ്കിപ്പനി പടർന്നുപിടിച്ചതിനു പുറേമ മട്ടന്നൂരിൽ മഞ്ഞപ്പിത്തബാധയും വ്യാപകമായി. കരേറ്റയിലെ കുഞ്ഞിക്കണ്ണോത്ത് അടുത്തടുത്ത വീടുകളിലെ 15 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. മലിനജലത്തിൽനിന്നാണ് മഞ്ഞപ്പിത്തം പടരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. വയറിളക്കവും ടൈഫോയ്ഡ് ഉൾപ്പെടെ ജലജന്യരോഗങ്ങൾക്കും സാധ്യതയുണ്ടെന്നിരിക്കെ ജാഗ്രതപുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് മട്ടന്നൂർ നഗരത്തിൽ ഡെങ്കിപ്പനി പടർന്നുതുടങ്ങിയത്. പൊറോറ, കോളാരി, അയ്യല്ലൂർ, മേറ്റടി, നെല്ലൂന്നി എന്നിവിടങ്ങളിൽനിന്നായി ഒട്ടേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. സാധാരണ വൈറൽ പനിയും ഇപ്പോൾ ഡെങ്കിപ്പനിയുടെ ലക്ഷണം കാണിക്കുന്നുണ്ടെന്ന് മട്ടന്നൂർ ഗവ. ആശുപത്രിയിലെ ഡോ. കെ. സുഷമ പറഞ്ഞു. ഏതു പനിയായലും ഉടൻ ചികിത്സ ഉറപ്പാക്കണം. വേദനസംഹാരികളായ മരുന്നുകൾ കഴിക്കരുത്. ഇത് അപകടസാധ്യത വർധിപ്പിക്കുകയേയുള്ളൂ. പനിബാധിച്ച് ദിവസവും മുന്നൂറോളം പേർ മട്ടന്നൂർ ഗവ. ആശുപത്രിയിൽ ചികിത്സതേടി എത്തുന്നുണ്ട്. മട്ടന്നൂർ സ്റ്റേഷനിലെ അഞ്ചു പൊലീസുകാർ ഡെങ്കി ലക്ഷണമുള്ള പനിയുമായി ചികിത്സയിലാണ്. ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
Next Story