Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.ജെ.പിക്ക്​...

ബി.ജെ.പിക്ക്​ തിരിച്ചടിയായി കള്ളനോട്ടടി

text_fields
bookmark_border
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്തെ കള്ളനോട്ടടി പിടിത്തം ബി.ജെ.പിക്ക് കനത്ത ആഘാതമായി. ബി.ജെ.പിയുടെ പ്രമുഖരായ പ്രാദേശിക നേതാക്കൾ കള്ളനോട്ടും അത് അച്ചടിക്കാനുള്ള സംവിധാനങ്ങളുമായി പിടിയിലായത് സാമൂഹിക മാധ്യമങ്ങളിലും തെരുവിലും വൻ ആഘോഷമായി. 'കള്ളപ്പണ മുന്നണിക്കെതിരെ' തലെക്കട്ടിൽ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ നയിച്ച ബി.ജെ.പി മധ്യമേഖല പ്രചാരണ യാത്രയുടെ ഇൗ പ്രദേശത്തെ പ്രധാന സംഘാടകരായിരുന്നു പിടിയിലായ രാഗേഷം സഹോദരനും. അതുെകാണ്ടുതന്നെ എതിർപക്ഷക്കാർ സംഭവം ഏറ്റെടുത്ത് ആഘോഷമാക്കുകയായിരുന്നു. രാവിലെ 10.30നാണ് റെയ്ഡ് തുടങ്ങിയത്. അപ്പോൾ മുതൽ പ്രതിയും തൊണ്ടിയുമായി പൊലീസ് സ്ഥലം വിടുന്ന വൈകീട്ട് 6.30വരെ കള്ളനോട്ടടിച്ച വീടിന് മുന്നിൽ അമർഷവും പരിഹാസവുമായി വലിയ ജനക്കൂട്ടവും തമ്പടിച്ചിരുന്നു. വൈകുന്നേരമാകുമ്പാഴേക്കും പറഞ്ഞറിഞ്ഞ് വലിയൊരു ആൾക്കടലായി. അതോടെ, പ്രതി രാഗേഷിനെ കൊണ്ടുപോകാൻ കൂടുതൽ െപാലീസിനെ സ്ഥലത്ത് അണിനിരത്തി. പ്രതിയുമായി പൊലീസ് വാഹനം നീങ്ങിത്തുടങ്ങിയതോടെ ആർപ്പുവിളിയും മുദ്രാവാക്യ വിളികളും ഉയർന്നു. പ്രതിയെ 'രാജ്യദ്രോഹിയെന്ന്' വിളിച്ച് ജനക്കൂട്ടം പൊലീസ് വാഹനേത്താട് അടുത്തു. ഇൗ വിഷയം ഉയർത്തി ബി.െജ.പിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ ആഞ്ഞടിക്കുന്നതിൽ ഇടതുപക്ഷമായിരുന്നു മുന്നിൽ. പ്രത്യേകിച്ച് സി.പി.എം. ബി.ജെ.പിയുടെ രാജ്യസ്നേഹത്തേയും പ്രധാനമന്ത്രിയുടെ നോട്ട് പിൻവലിക്കലിനെയും കള്ളപ്പണക്കാർക്കെതിരായ നടപടികെളയുമെല്ലാം സംഭവത്തി​െൻറ പഞ്ചാത്തലത്തിൽ ട്രോളർമാർ ആയുധമാക്കി മാറ്റി. ഫേസ്ബുക്കിൽ സംഭവത്തെ േമാദിജിേയാടുള്ള ആരാധനയുമായി ബന്ധിപ്പിക്കുന്ന കോൺഗ്രസ് നേതാവ് ഇതി​െൻറ പിന്നിലെ ഉന്നതരുടെ പങ്കും അനേഷിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ശോഭ സുരേന്ദ്രൻ നയിച്ച പ്രചാരണ യാത്രയുടെ പോസ്റ്റർ ഫേസ്ബുക്കിലും വാട്സ്ആപ്പിലും പോസ്റ്റ് ചെയ്തുകൊണ്ടാണ് വ്യാപക 'അക്രമം' അരങ്ങേറിയത്. 'നോട്ട് ക്ഷാമം തീർക്കാനും റിസർവ് ബാങ്കിനെ സഹായിക്കാനുമാെണന്നാണ് വേറൊരു കമൻറ്.' ആക്രമണത്തെ പ്രതിരോധിക്കാൻ സംഘ്പരിവാർ ഭാഗത്തുനിന്ന് ചില ഒറ്റപ്പെട്ട ശ്രമങ്ങളും കാണുകയുണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story