Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:25 PM GMT Updated On
date_range 23 Jun 2017 4:25 PM GMTകടലാടിപ്പാറ ഖനനം: മൈനിങ് ലീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് നിവേദനം
text_fieldsനീലേശ്വരം: കടലാടിപ്പാറയിൽ ബോക്സൈറ്റ് ഖനനത്തിനായി ആശാപുര കമ്പനിക്കു നൽകിയ ലീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാറിന് നിവേദനം. കിനാനൂർ കരിന്തളം പഞ്ചായത്ത് ഭരണസമിതിയാണ് ഇതുസംബന്ധിച്ച നിവേദനം നൽകിയത്. കടലാടിപ്പാറയിൽ പൊതുജനാഭിപ്രായം തേടാനായി ഹൈകോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ലീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് നിവേദനം നൽകിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, വ്യവസായ മന്ത്രി എന്നിവരെ നേരിൽ കണ്ട് പഞ്ചായത്ത് പ്രസിഡൻറ് എ. വിധുബാലയാണ് നിവേദനം നൽകിയത്. 2007ലാണ് സർക്കാർ ആശാപുര കമ്പനിക്ക് കിനാനൂർ വില്ലേജിൽപെട്ട 200 ഏക്കർ സ്ഥലം ലീസിനു നൽകിയത്. ഇതിെൻറ ബലത്തിലാണ് ആശാപുര കമ്പനി കോടതിയിൽനിന്ന് പാരിസ്ഥിതികാഘാത പoനത്തിനു മുന്നോടിയായി പൊതുജനാഭിപ്രായം തേടാനുള്ള അനുമതി നേടിയത്. സ്ഥലത്ത് പൊതുജനാഭിപ്രായം തേടാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക ഭരണകൂടവും ജനങ്ങളുമുള്ളത്. എല്ലാ രാഷ്ട്രീയ കക്ഷികളുടേയും പിന്തുണയും അവർക്കുണ്ട്.
Next Story