Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:24 PM GMT Updated On
date_range 23 Jun 2017 4:24 PM GMTതോമസിെൻറ നികുതി പ്രശ്നം പരിഹരിക്കാൻ 28ന് ഹിയറിങ് തീരുമാനിച്ചിരുന്നെന്ന്
text_fieldsപേരാമ്പ്ര: ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന് വില്ലേജ് ഒാഫിസിൽ ആത്മഹത്യ ചെയ്ത ചെമ്പനോട കാവിൽ പുരയിടത്തിൽ തോമസിെൻറ പ്രശ്നം പരിഹരിക്കാൻ ജൂൺ 28ന് കൊയിലാണ്ടി താലൂക്ക് ഒാഫിസിൽ ഹിയറിങ് നടത്താൻ തീരുമാനിച്ചിരുന്നതായും ഇതിെൻറ അറിയിപ്പ് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തതായും താലൂക്ക് ഒാഫിസിൽനിന്ന് അറിയിച്ചു. തോമസിെൻറ പിതാവ് കൈവശംവെച്ച ഭൂമി മിച്ചഭൂമിയാണെന്ന് കാണിച്ച് രണ്ടു പേർ സുതാര്യ കേരളം പരിപാടിയിൽ ഉൾപ്പെടെ നൽകിയ പരാതിയെ തുടർന്നാണ് ഭൂമി പോക്കുവരവ് ചെയ്തു കൊടുക്കാതിരുന്നത്. ഈ പരാതിയിൽ വില്ലേജ് അധികൃതർ അന്വേഷണം നടത്തുകയും 2016 ജൂൺ നാലിന് വില്ലേജ് ഒാഫിസർ തഹസിൽദാർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിൽ പറയുന്നത് തോമസിെൻറ പിതാവ് കാവിൽപുരയിടം ജോസഫ് അൺസർവേയിലുള്ള 20 ഏക്കർ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നാണ്. ഈ ഭൂമി സർവേ നടത്തി ഇവരുടെ നികുതി സ്വീകരിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും റിപ്പോർട്ടിൽ പറയുന്നു. Photo: KPBA 404: കർഷകെൻറ ആത്മഹത്യയറിഞ്ഞ് ചെമ്പനോട വില്ലേജ് ഒാഫിസ് പരിസരത്ത് തടിച്ചുകൂടിയവർ
Next Story