Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 2:34 PM IST Updated On
date_range 22 Jun 2017 2:34 PM ISTകാർഷിക ഗവേഷണകേന്ദ്രത്തിൽ തെങ്ങിൻതൈകൾക്ക് വില കൂട്ടി; അപേക്ഷകരുടെ എണ്ണം കുറഞ്ഞു
text_fieldsbookmark_border
ചെറുവത്തൂർ: ഉത്തരമേഖലാ കാർഷിക ഗവേഷണകേന്ദ്രത്തിൽ തെങ്ങിൻതൈകൾക്ക് വില കൂട്ടിയപ്പോൾ ആവശ്യക്കാർ നന്നേ കുറഞ്ഞു. പിലിക്കോട്, നീലേശ്വരം എന്നിവിടങ്ങളിലാണ് ഈ വർഷം ആവശ്യക്കാർ കുറഞ്ഞത്. സങ്കരയിനം തെങ്ങിൻതൈക്ക് 250 രൂപയും നാടന് 125 രൂപയുമായാണ് ഉയർത്തിയത്. കഴിഞ്ഞവർഷം ഇത് 200ഉം 100ഉം രൂപയായിരുന്നു. കൂടാതെ, അത്യുൽപാദനശേഷി, രോഗപ്രതിരോധശേഷി എന്നീ പ്രത്യേകതകളൊക്കെ പറയുന്നുണ്ടെങ്കിലും വിതരണം ചെയ്യുന്നവയിൽ പലതും വേണ്ടത്ര ഗുണനിലവാരം പുലർത്തുന്നില്ലെന്നതാണ് കേരകർഷകരുടെ പരാതി. തെങ്ങിൻതൈകൾ ആവശ്യമുള്ള കർഷകർ റേഷൻ കാർഡിെൻറ കോപ്പിയും അപേക്ഷയുമായി നേരിട്ട് കാർഷിക ഗവേഷണകേന്ദ്രത്തിലെത്തിയാൽ തെങ്ങിൻതൈകൾ കൊണ്ടുപോകാൻ സാധിക്കും. രണ്ടുവർഷം മുമ്പുവരെ വൻ ഡിമാൻഡുണ്ടായിരുന്ന തെങ്ങിൻ തൈകളാണ് ഇപ്പോൾ ആവശ്യക്കാരെ തേടുന്നത്. മുൻ വർഷങ്ങളിൽ ജൂൺ ഒന്നിനാണ് പിലിക്കോട്ടുനിന്ന് തെങ്ങിൻതൈകൾ വിതരണം ചെയ്തിരുന്നത്. കേരഗംഗ, ലക്ഷഗംഗ, കേരസൗഭാഗ്യ തുടങ്ങി ഈ കേന്ദ്രത്തിൽനിന്ന് വികസിപ്പിച്ചെടുത്ത സങ്കരയിനങ്ങളാണ് വിതരണം ചെയ്തിരുന്നത്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽനിന്നും നൂറുകണക്കിന് കേരകർഷകരാണ് ആവശ്യക്കാരായി എത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ നിരവധിതവണ പരസ്യംചെയ്തിട്ടും ഉൽപാദിപ്പിച്ച തൈകൾ കൊണ്ടുപോകാൻ ആളില്ലാത്ത സ്ഥിതിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story