Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓൺലൈൻ തട്ടിപ്പ്:...

ഓൺലൈൻ തട്ടിപ്പ്: ബന്തിയോട് സ്വദേശിയുടെ 10,000 രൂപ നഷ്​ടമായി

text_fields
bookmark_border
മഞ്ചേശ്വരം: വിദേശത്തുനിന്നും ഫോൺകോൾ വഴി ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘം ബന്തിയോട് സ്വദേശിയുടെ 10,000 രൂപ കവർന്നു. ബന്തിയോട് അടുക്ക സ്വദേശിയും ഉപ്പളയിലെ മിൽമ ഏജൻറുമായ മൂസക്കുഞ്ഞി എന്നയാളുടെ 10,000 രൂപയാണ് കവർന്നത്. സൗത്ത് ഇന്ത്യൻ ബാങ്ക് കൈക്കമ്പ ബ്രാഞ്ചിൽ മൂസക്കുഞ്ഞിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് പണം കവർന്നത്. ചൊവ്വാഴ്ച രാത്രി നെറ്റ് വഴി മൂസക്കുഞ്ഞിക്ക് ഫോൺ വന്നിരുന്നു. ബാങ്കി​െൻറ മെയിൻ ബ്രാഞ്ചിൽ നിന്നുമെന്ന് പരിചയപ്പെടുത്തി വന്ന കോളിൽ എ.ടി.എം പാസ്‌വേഡ് ചോദിക്കുകയും ഇദ്ദേഹം നൽകുകയും ചെയ്തു. കുറച്ചുകഴിഞ്ഞ് മൊബൈലിലേക്ക് വന്ന ഒ.ടി.പി നമ്പർ ചോദിക്കുകയും ഇയാൾ നൽകുകയും ചെയ്തു. പിന്നീട് ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തിന് രാവിലെ മൊബൈലിൽ 10,000 രൂപ പിൻവലിച്ച മെസേജ് കണ്ടപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിയുന്നത്. കഴിഞ്ഞ ദിവസമാണ് അക്കൗണ്ടിൽ ഉണ്ടായിരുന്ന രണ്ടുലക്ഷം രൂപ ഇദ്ദേഹം പിൻവലിച്ചത്. ബാക്കി ഉണ്ടായിരുന്ന 10,000 രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story