Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:04 AM GMT Updated On
date_range 2017-06-22T14:34:40+05:30പാകിസ്താൻ ജയിച്ചതിൽ ആഹ്ലാദം; പ്രകടനവും പടക്കവും പൊട്ടിച്ച സംഭവത്തിൽ കേസെടുത്തു
text_fieldsബദിയടുക്ക: ചാമ്പ്യൻസ് േട്രാഫി ക്രിക്കറ്റിൽ പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയതിൽ ആഹ്ലാദിച്ച് പ്രകടനവും പടക്കംപൊട്ടിച്ച് ഭീകര അന്തരീക്ഷം സൃഷ്ടിച്ച് സംഘംചേർന്നതിനും ബദിയടുക്ക പൊലീസ് കേസെടുത്തു. 286, 143, 147, 153 എന്നീ വകുപ്പുകൾ ചേർത്താണ് 23 പേർക്കെതിരെ കേസെടുത്തത്. ബി.ജെ.പി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് രാജേഷ് ഷെട്ടിയുടെ പരാതിപ്രകാരമാണ് മാർപ്പനടുക്ക ചക്കുടലിലെ റസാഖ്, മസൂദ്, സിറാജ് മറ്റു കണ്ടാലറിയാവുന്ന 20 പേർെക്കതിരെ കേസ്. ചക്കുടലിലാണ് സംഭവം ഉണ്ടായത്. രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചെന്നും പാകിസ്താനെ അനുകൂലിച്ച് പ്രകടനം നടത്തി എന്നുമാണ് പരാതിയിലുള്ളത്. എന്നാൽ, അങ്ങനെ മുദ്രാവാക്യം വിളിച്ചത് പരിസരത്തെ ആരും കേട്ടില്ലെന്നും പടക്ക സൗണ്ട് മാത്രമാണ് കേട്ടതെന്നും താമസക്കാർ മൊഴി നൽകിയതായി കേസ് അന്വേഷിക്കുന്ന എസ്.ഐ അമ്പാടി പറഞ്ഞു. പടക്കം പൊട്ടിച്ചതിെൻറ തെളിവും സംഭവസ്ഥലത്തുനിന്ന് ലഭിച്ചില്ല. പരാതിക്കാരൻ അവിടെ താമസിക്കുന്ന ആളല്ലെന്നും പ്രദേശത്തെ ജനങ്ങളുടെ മൊഴിപ്രകാരം കേസ് അന്വേഷണം പുരോഗമിക്കുമെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story