Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:04 AM GMT Updated On
date_range 22 Jun 2017 9:04 AM GMTപതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്: യുവാവിന് 10 വര്‍ഷം തടവ്
text_fieldsമഞ്ചേശ്വരം: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ 10 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കര്‍ണാടക തുംകൂര്‍ ചിക്കനഹള്ളിയില്‍ ഷേക്ക് സിയാഉല്ല എന്ന മുസ്തഫയെ (38)യാണ് ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴയായി പ്രതി അടക്കുന്ന തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം. 2010 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പ്രതി ഉപ്പള അമ്പാറിനു സമീപത്തെ വാടകവീട്ടില്‍ വെച്ചാണ് കര്‍ണാടക സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് കേസ്. പിന്നീട് പെണ്‍കുട്ടിയെ മംഗളൂരു അടക്കമുള്ള ഭാഗങ്ങളിലേക്ക് കൊണ്ടുപോയി പലര്‍ക്കും കാഴ്ചവെക്കുകയായിരുന്നു. മുസ്തഫയെ കൂടാതെ കര്‍ണാടക ചിത്രദുര്‍ഗ സ്വദേശിനി ജാസ്മിൻ, മംഗളൂരുവിലെ ബഷീർ, കാസര്‍കോട്ടെ രമേശ്, ഹസൈനാര്‍ എന്നിവരും പ്രതികളാണ്. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് നിയമപരമായി ലഭിക്കേണ്ട നഷ്ടപരിഹാരത്തുക നല്‍കുന്നതിന് കോടതി ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയെ ചുമതലപ്പെടുത്തി.
Next Story