Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:04 AM GMT Updated On
date_range 22 Jun 2017 9:04 AM GMTക്ലാസ്മുറിയിൽ സി.സി കാമറയും യൂനിഫോമിൽ താമര ചിഹ്നവും; പെർള സ്കൂളിൽ വിവാദം
text_fieldsബദിയടുക്ക: ക്ലാസ്മുറിയിൽ സി.സി കാമറയും കുട്ടികളുടെ യൂനിഫോമിൽ താമര ചിഹ്നവും പതിച്ചതിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. പെർള സത്യനാരായണ ഹൈസ്കൂളിലാണ് ഇത്തരം വിവാദം ഉയർന്നത്. സ്റ്റാഫ് യോഗത്തിൽ, ഈ വർഷത്തെ യൂനിഫോമിൽ സ്കൂളിെൻറ എംബ്ലം വെക്കാൻ തീരുമാനിച്ചതായി പറയുന്നു. എന്നാൽ, പി.ടി.എ ഇങ്ങനെ ചർച്ച ചെയ്തില്ലെന്നും ചില അധ്യാപകരുടെയും മാനേജ്മെൻറിെൻറയും ഇടപെടലിലാണ് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം അടിച്ചതെന്നാണ് പരാതി. സ്കൂൾ സുരക്ഷിത ഭാഗമായി കാമ്പസിനകത്ത് സി.സി കാമറകൾ സ്ഥാപിക്കുന്നതിനൊപ്പം ക്ലാസ്മുറിയിൽ കാമറകൾ സ്ഥാപിച്ചതും പ്രതിഷേധത്തിന് ഇടയാക്കി. സംഭവം വിവാദമായതോടെ വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തുവന്നു. ഈ നിലപാട് തിരുത്തിയില്ലെങ്കിൽ സ്കൂളിലെ പകുതിയിലേറെ കുട്ടികളെ മാറ്റേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് പി.ടി.എ വൈസ് ചെയർമാനും സി.പി.എം കുമ്പള ഏരിയ കമ്മിറ്റിയംഗവുമായ രാമകൃഷ്ണ റൈ പറഞ്ഞു. അതേസമയം, സ്കൂളിെൻറ എംബ്ലത്തിൽ താമരയുണ്ട്. എന്നാൽ, സംഭവത്തിൽ സ്റ്റാഫ് യോഗവും പി.ടി.എയും വിളിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്ന് സ്കൂൾ പ്രാധാനാധ്യാപകൻ എം. സുബ്രഹ്മണ്യൻ പറഞ്ഞു. സി.സി കാമറകൾ കാമ്പസിൽ സ്ഥാപിക്കുന്നതല്ലാതെ ക്ലാസ് മുറിയിൽ പാടില്ലെന്ന് ഡി.ഡി.ഇ അറിയിച്ചു.
Next Story