Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമകനും ബന്ധുക്കളും...

മകനും ബന്ധുക്കളും യുവതിയെ ബിയർകുപ്പികൊണ്ട്​ മര്‍ദിച്ചു

text_fields
bookmark_border
കാസർകോട്: പ്രായപൂര്‍ത്തിയാകാത്ത മകനും ബന്ധുക്കളും ചേർന്ന് യുവതിയെ വീട്ടിൽനിന്ന് വലിച്ചിറക്കി ബിയർകുപ്പികൊണ്ട് മര്‍ദിച്ചതായി പരാതി. ദേളി കുന്നുംപാറയിലെ യുവതിയാണ് ആക്രമണത്തിനിരയായത്. മര്‍ദിച്ചപ്പോൾ തടയാന്‍ശ്രമിച്ച സഹോദര​െൻറ ഭാര്യയെ ബിയര്‍കുപ്പികൊണ്ട് അടിച്ചതായും പറയുന്നു. യുവതിയുടെ പരാതിയില്‍ 15കാരനായ മകനും ബന്ധുക്കളായ മൂന്നുപേർക്കുമെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. പരിക്കേറ്റ യുവതി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം. സ്വത്തുസംബന്ധമായ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story