Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:58 AM GMT Updated On
date_range 22 Jun 2017 8:58 AM GMTഅജ്ഞാതരോഗം; വളർത്തുമുയലുകൾ ചത്തു
text_fieldsമേൽപറമ്പ്: അജ്ഞാതരോഗം ബാധിച്ച് വളർത്തുമുയലുകൾ കൂട്ടത്തോടെ ചത്തു. ചെമ്പിരിക്ക ബൈത്തുൽ ഫാത്തിമ ഹൗസിൽ വളർത്തുന്ന 10 മുയലുകളാണ് രണ്ടു ദിവസത്തിനകം ചത്തത്. ഇരുപതോളം മുയലുകളാണ് ഇവിടെ കൂട്ടിലാക്കി വളർത്തുന്നത്. ശേഷിച്ചവയും രോഗം ബാധിച്ച അവസ്ഥയിലാണ്. ചത്ത മുയലുകളുടെ ജഡം ഉദുമയിലെ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധന നടത്തി മരണകാരണം കണ്ടെത്താൻ ശ്രമമുണ്ടായില്ലെന്നും പ്രതിരോധമരുന്ന് ലഭിച്ചില്ലെന്നും വീട്ടുകാർ പറഞ്ഞു.
Next Story