Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:54 AM GMT Updated On
date_range 22 Jun 2017 8:54 AM GMTകൊട്ടിയൂർ വൈശാേഖാത്സവം: രോഹിണി ആരാധന ഇന്ന്
text_fieldsbookmark_border
കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിെൻറ സവിശേഷ ചടങ്ങായ രോഹിണി ആരാധന ഇന്ന് കൊട്ടിയൂരിൽ നടക്കും. രോഹിണി ആരാധന തൊഴാൻ വിവിധ പ്രദേശങ്ങളിൽനിന്നായി പതിനായിരങ്ങളാണ് കൊട്ടിയൂരിലെത്തുക. ശനിയാഴ്ച തിരുവാതിര ചതുശ്ശതം പെരുമാളിന് നിവേദിക്കും. പെരുമാളിന് നിവേദിച്ച വലിയ വട്ടളം ചതുശ്ശതം ഭക്തർക്ക് നൽകും. ഇന്നലെയും ഭക്തസഹസ്രങ്ങളാണ് വിവിധ പ്രദേശങ്ങളിൽനിന്നായി കൊട്ടിയൂരിലെത്തി പെരുമാൾ ദർശനം നടത്തിയത്. മണിക്കൂറുകൾ കാത്തുനിന്നശേഷമാണ് ദൂെര ദിക്കിൽനിന്ന് എത്തിയവർക്കുപോലും ദർശനം സാധ്യമായത്. ഉച്ചയോടെ അക്കരെ കൊട്ടിയൂർ ഉത്സവനഗരി ഭക്തജനസാഗരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story