Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:40 AM GMT Updated On
date_range 2017-06-22T14:10:30+05:30അന്താരാഷ്ട്ര യോഗദിനം വിപുലമായി ആചരിച്ചു
text_fieldsകണ്ണൂർ: അന്താരാഷ്ട്ര യോഗദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച യോഗദിനാചരണത്തിെൻറ ജില്ലതല ഉദ്ഘാടനം സെൻറ് മൈക്കിൾസ് സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ജില്ല പൊലീസ് ചീഫ് ജി. ശിവവിക്രം മുഖ്യാതിഥിയായി. എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ്, വിദ്യാഭ്യാസ ഉപഡയറക്ടർ എം. ബാബുരാജൻ, കണ്ണൂർ ഡി.ഇ.ഒ സി.ഐ വത്സല, ഹെഡ്മാസ്റ്റർ ഫാദർ േഗ്രഷ്യസ് എന്നിവർ സംസാരിച്ചു. ചടങ്ങിെൻറ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് നൽകിയ യോഗപരിശീലനത്തിന് ഇൻസ്ട്രക്ടർ ഫാദർ രാജേഷ് നേതൃത്വം നൽകി. കുടുംബശ്രീ ജില്ല മിഷെൻറ ആഭിമുഖ്യത്തിൽ മുനിസിപ്പൽ സ്കൂളിൽ നടന്ന 101 കുടുംബശ്രീ പ്രവർത്തകരുടെ യോഗപ്രദർശനം പി.കെ. ശ്രീമതി ടീച്ചർ എം.പി ഉദ്ഘാടനംചെയ്തു. മേയർ ഇ.പി. ലത അധ്യക്ഷതവഹിച്ചു.
Next Story