Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 7:59 AM GMT Updated On
date_range 22 Jun 2017 7:59 AM GMTപയ്യന്നൂർ പൊലീസിന് ഇനി അധ്വാനത്തിെൻറ തെളിനീർ
text_fieldsപയ്യന്നൂർ: പയ്യന്നൂർ പൊലീസിന് ഇനി അധ്വാനത്തിെൻറ തെളിനീർമധുരം. പൊലീസ് ഉദ്യോഗസ്ഥർ ശ്രമദാനത്തിലൂടെ സ്റ്റേഷനു മുന്നിൽ നിർമിച്ച കിണറിെൻറ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് ജില്ല പൊലീസ് സൂപ്രണ്ട് ശിവവിക്രം ഉദ്ഘാടനംചെയ്തു. സ്റ്റേഷനിലെ പഴയ കിണർ മലിനപ്പെട്ടതിനാൽ കുടിവെള്ളം മുട്ടിയിരുന്നു. അടക്കാനുള്ള തുക കുടിശ്ശികയായതിനാൽ ജല അതോറിറ്റി കണക്ഷൻ വിച്ഛേദിക്കുന്നതും പതിവായി. ഇതാണ് പരേഡ് സമയത്ത് പുതിയ കിണർ എന്ന ആശയം ഉയർന്നുവന്നത്. സർക്കാർഫണ്ട് ലഭിക്കുക പ്രയാസമായപ്പോൾ സ്വയം വിയർപ്പൊഴുക്കാൻ ഉദ്യോഗസ്ഥർ മുന്നോട്ടുവന്നു. സി.ഐ എം.പി. ആസാദിെൻറയും എസ്.ഐ കെ.പി. ഷൈനിെൻറയും നേതൃത്വത്തിൽ നിർമാണകമ്മിറ്റി രൂപംകൊണ്ടു. യൂനിഫോം അഴിച്ചു പണിക്കുപ്പായമണിഞ്ഞ് ഉദ്യോഗസ്ഥർ 70,000 രൂപയുടെ മനുഷ്യാധ്വാനം നടത്തി ചരിത്രമെഴുതി. മാത്രമല്ല, സ്വന്തം ശമ്പളത്തിൽനിന്ന് 500 രൂപ വീതമെടുത്ത് 3800 രൂപ സ്വരൂപിച്ചു. കല്ലിനും മറ്റുമായി ഒരുലക്ഷം രൂപ പയ്യന്നൂർ റോട്ടറി ക്ലബ് സംഭാവനയായും നൽകി. ഇതോടെയാണ് കിണർ പൂർത്തിയായത്. ക്രമസമാധാനപ്രശ്നം സാധാരണമായതോടെ നിരവധി പൊലീസുകാർ സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടാവാറുണ്ട്. ഇതോടെയാണ് വെള്ളം അത്യാവശ്യമായിവന്നത്. കുടിക്കാൻ സ്റ്റേഷൻമുറ്റത്ത് സ്വന്തം വിയർപ്പിൽ തെളിനീർ ഒഴുകിയെത്തിയ ത്രില്ലിലാണ് പൊലീസ്. ഉദ്ഘാടനചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡൻറ് സിദ്ദിഖ് അധ്യക്ഷതവഹിച്ചു. ഡിവൈ.എസ്.പി കെ.വി. വേണുഗോപാലൻ, കെ.വി. രാമചന്ദ്രൻ, വി.ജി. നായനാർ, കൃഷ്ണൻ, രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സി.ഐ എം.പി. ആസാദ് സ്വാഗതവും എസ്.ഐ കെ.പി. ഷൈൻ നന്ദിയും പറഞ്ഞു. തുടർന്ന് ഇഫ്താർ വിരുന്നുമുണ്ടായി.
Next Story