Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:03 AM GMT Updated On
date_range 21 Jun 2017 9:03 AM GMTകാലവർഷം: ഇതുവരെ തകർന്നത് 89 വീടുകൾ
text_fieldsbookmark_border
കാസർകോട്: മേയ് 30ന് തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചതിനുശേഷം ജില്ലയിൽ ഇതുവരെ 582.2 മി.മീ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 4.5 മി.മീ മഴയാണ് ലഭിച്ചത്. ജില്ലയിൽ ഇതുവരെ കാലവർഷത്തിൽ 89 വീടുകൾ തകർന്നു. ഇതിൽ 28 വീടുകൾ പൂർണമായും 61 വീടുകൾ ഭാഗികമായുമാണ് തകർന്നത്. കഴിഞ്ഞ 24 മണിക്കൂറിനകം രണ്ടു വീടുകൾ പൂർണമായും രണ്ടു വീടുകൾ ഭാഗികമായും തകർന്നു. വീടുകൾ തകർന്നതിനാൽ ജില്ലയിൽ ആകെ 17,17,435 രൂപയുടെ നാശനഷ്ടമാണുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനകം ജില്ലയിലുണ്ടായത് 74,000 രൂപയുടെ നാശനഷ്ടമാണ്. നാലുപേർ കാലവർഷത്തിൽ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story