Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:01 AM GMT Updated On
date_range 21 Jun 2017 9:01 AM GMTവസ്ത്രം വാങ്ങാനെത്തിയ വീട്ടമ്മയുടെ 10,000 രൂപ മോഷ്ടിച്ചു
text_fieldsbookmark_border
മഞ്ചേശ്വരം: വസ്ത്രം വാങ്ങാനെത്തിയ വീട്ടമ്മയുടെ 10,000 രൂപ കവർന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഉപ്പള ടൗണിലാണ് സംഭവം. ഉപ്പളയിലെ വസ്ത്രക്കടയിൽ വസ്ത്രം വാങ്ങാനെത്തിയ കർണാടക പുത്തൂർ സ്വദേശിനി നൂർജഹാനാണ് കവർച്ചക്കിരയായത്. ഉപ്പളയിലെ ബന്ധുവീട്ടിൽ പോയ നൂർജഹാൻ വസ്ത്രം വാങ്ങാനായി കടയിൽ എത്തുകയായിരുന്നു. പർദയുടെ കീശയിൽ പഴ്സിൽ സൂക്ഷിച്ച പണമാണ് കവർന്നത്. വസ്ത്രം വാങ്ങിയശേഷം പണം എടുക്കാനായി കീശയിൽ നോക്കുമ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സമാന രീതിയിൽ ഒരാഴ്ച മുമ്പ് ഇതേ കടയിൽനിന്ന് മറ്റൊരു വീട്ടമ്മയുടെ പണവും മോഷ്ടിച്ചിരുന്നു. അന്ന് 5000 രൂപയാണ് കവർന്നത്. പെരുന്നാൾ തിരക്ക് അനുഭവപ്പെട്ടതോടെ കവർച്ചക്കാരും സജീവമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story