Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:00 AM GMT Updated On
date_range 21 Jun 2017 9:00 AM GMTമീലാദ് നഗർ റോഡ് പൂർത്തീകരണത്തിന് ഫണ്ടില്ല; പ്രതിഷേധവുമായി പ്രദേശവാസികൾ
text_fieldsകുമ്പള: കോൺക്രീറ്റ് ചെയ്ത് പകുതിവഴിയിൽ നിർത്തിയ മൊഗ്രാൽ മീലാദ് നഗർ റോഡ് പൂർത്തീകരണത്തിന് കഴിഞ്ഞ മൂന്നുവർഷമായി പഞ്ചായത്ത് ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്. പൊട്ടിപ്പൊളിഞ്ഞ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ മൂന്നുവർഷം മുമ്പ് പകുതിഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. ബാക്കിയുള്ള 300 മീറ്ററോളം റോഡിന് ഫണ്ട് അനുവദിക്കാത്തതാണ് പ്രദേശവാസികൾക്ക് ദുരിതമായത്. അനുവദിച്ച ഫണ്ട് വകമാറ്റി െചലവഴിച്ചെന്നാണ് ആക്ഷേപം. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് മീലാദ് നഗർവഴി കടന്നുപോകുന്നത്. നൂറോളം വീട്ടുകാർ മീലാദ് നഗർ പ്രദേശത്തുണ്ട്. ഒളച്ചാൽവരെ ലിങ്ക് റോഡും നിർമിച്ചിട്ടുണ്ട്. ഈ റോഡും ഇതുവരെ ടാർ ചെയ്തിട്ടില്ല. മഴവെള്ളം റോഡിലൂടെ ഒഴുകിവരുന്നതിനാൽ റോഡ് പൂർണമായും തകർന്നു. വാർഡ് മെംബറെയും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെയും ഈ ആവശ്യവുമായി സമീപിച്ചെങ്കിലും നടപടികളുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Next Story