Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:54 AM GMT Updated On
date_range 21 Jun 2017 8:54 AM GMTമയക്കുമരുന്ന് വിരുദ്ധദിനാചരണം: സ്കൂളുകളിൽ 23ന് ലഹരിവിരുദ്ധ പ്രതിജ്ഞ
text_fieldsകണ്ണൂർ: മയക്കുമരുന്ന് വിരുദ്ധ ദിനാചരണ സംസ്ഥാനതല ഉദ്ഘാടനത്തിെൻറ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും 23ന് പ്രത്യേക അസംബ്ലി ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. ഇതിനാവശ്യമായ പ്രതിജ്ഞ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസ് വഴി എല്ലാ വിദ്യാലയങ്ങൾക്കും ലഭ്യമാക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷിെൻറ അധ്യക്ഷതയിൽ ചേർന്ന ആലോചനയോഗത്തിലാണ് ഈ തീരുമാനം. മയക്കുമരുന്ന് വിരുദ്ധദിനാചരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ ജൂൺ 26ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുന്നത്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള എല്ലാത്തരം ലഹരിവസ്തുക്കൾക്കുമെതിരായ ബോധവത്കരണമാണ് ദിനാചരണത്തിെൻറ ഭാഗമായി ഉദ്ദേശിക്കുന്നത്. സ്കൂൾ പരിസരങ്ങളും വിദ്യാർഥികളും മയക്കുമരുന്ന് വിൽപനസംഘങ്ങളുടെ പ്രധാന ലക്ഷ്യമാകുന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ വിദ്യാലയ പരിസരങ്ങളിൽ ലഹരിവസ്തുക്കളുടെ വിൽപനക്കെതിരെ ജാഗ്രത പുലർത്തണമെന്ന്് യോഗം നിർദേശിച്ചു. വിദ്യാർഥികൾ പുകയില ഉൽപന്നങ്ങൾക്കും മയക്കുമരുന്നിനും ഇരകളാകുന്നത് പ്രതിരോധിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ യോഗം എക്സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഈ പ്രവർത്തനത്തിൽ എക്സൈസിനെയും പൊലീസിനെയും സഹായിക്കണമെന്ന് യോഗം അഭ്യർഥിച്ചു. സ്കൂൾ പരിസരങ്ങളെ ലഹരിമുക്തമാക്കാൻ വിദ്യാർഥികളെ അണിനിരത്തി വിപുലമായ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം. രക്ഷിതാക്കളും നാട്ടുകാരുമടക്കമുള്ളവരുടെ പിന്തുണയും ഈ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉണ്ടാവണമെന്ന് യോഗം അഭ്യർഥിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ജയബാലൻ മാസ്റ്റർ, എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി. വി. സുരേന്ദ്രൻ, ലൈബ്രറി കൗൺസിൽ, കുടുംബശ്രീ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Next Story