Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:46 AM GMT Updated On
date_range 21 Jun 2017 8:46 AM GMTഅന്താരാഷ്ട്ര യോഗദിനാചരണം: യോഗപ്രദർശനം ഇന്ന്
text_fieldsകണ്ണൂർ: അന്താരാഷ്ട്ര യോഗദിനാചരണത്തിെൻറ ഭാഗമായി ഇന്ന് രാവിലെ ഏഴിന് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ യോഗപ്രദർശനം നടക്കും. ദേശീയ ആയുർമിഷനും ആയുഷ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തുടർന്ന് ഒമ്പതിന് നടക്കുന്ന യോഗദിനാചരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. യോഗശിൽപശാല, ലഘുലേഖ വിതരണം, യോഗ നൃത്തശിൽപാവതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. ഇതിനു പുറേമ ആയുഷ് വകുപ്പിെൻറ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇന്ന് യോഗപരിശീലനം ഉൾപ്പെടെയുള്ള യോഗ ദിനാചരണ പരിപാടികൾ നടക്കും. ജൂൺ 14ന് ജില്ല കലക്ടർ ഫ്ലാഗ് ഓഫ് ചെയ്ത വിളംബരജാഥയോടെ ആരംഭിച്ച വകുപ്പിെൻറ ജില്ലയിലെ യോഗദിനാഘോഷത്തിെൻറ ഭാഗമായി ആയുർവേദ ആശുപത്രികളിലും ഡിസ്പെൻസറികളിലും യോഗപരിശീലനം, ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനുമായുള്ള വിവിധ യോഗമുറകളുടെ പരിശീലനം, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കുള്ള പ്രത്യേക യോഗപരിശീലനം തുടങ്ങിയ പരിപാടികൾ നടന്നുവരുകയാണെന്ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Next Story