Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടൗൺ ഇൗദ്​ഗാഹ്​...

ടൗൺ ഇൗദ്​ഗാഹ്​ കമ്മിറ്റിയുടെ ഇൗദ്​ഗാഹ് ഇല്ല

text_fields
bookmark_border
കണ്ണൂർ: ടൗൺ ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ട്രെയിനിങ് സ്കൂൾ ഗ്രൗണ്ടിലും ചാലാട് എം.ടി.എം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും സംഘടിപ്പിക്കാറുള്ള ഈദ്ഗാഹുകൾ കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാൽ ഇത്തവണ ഉണ്ടാവില്ലെന്ന് ഈദ്ഗാഹ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. രാവിലെ 7.30ന് നടക്കുന്ന പെരുന്നാൾ നമസ്കാരങ്ങൾക്ക് കണ്ണൂർ ബാങ്ക് റോഡിലുള്ള ടൗൺ സലഫി മസ്ജിദിൽ പി.കെ. സക്കരിയ്യ സ്വലാഹിയും ചാലാട് സലഫി ജുമാമസ്ജിദിൽ മിസാജ് സുല്ലമിയും നേതൃത്വം നൽകും. ഈദ്ഗാഹ് കമ്മിറ്റി യോഗത്തിൽ ഡോ. എ.എ. ബഷീർ അധ്യക്ഷത വഹിച്ചു. സി.ആർ. സിദ്ദീഖ് ഹാജി, ഹാരിസ് എൻജിനീയർ, പുനത്തിൽ ഹാഷിം, എം. നൗഷാദ്, പോപുലർ അബ്ദുസ്സലാം, ഡോ. എ.വി. അബ്ദുല്ല, പി.എം. അബ്ദുറഊഫ്, അബ്ദുറഷീദ് ടമ്മിട്ടോൺ, പി. അനസ്, പി.ടി.പി. മുസ്തഫ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി കക്കാട് സ്വാഗതവും അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story