Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:46 AM GMT Updated On
date_range 21 Jun 2017 8:46 AM GMTപുടവപ്പെരുന്നാൾ
text_fieldsകണ്ണൂർ സിറ്റി: കണ്ണൂർസിറ്റി പ്രവാസി കൂട്ടായ്മ സിറ്റി പ്രദേശത്തെ നിർധനരായ 150 കുടുംബങ്ങൾക്ക് പെരുന്നാൾ പുതുവസ്ത്രം നൽകി. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.സി.പി.കെയുടെ (കണ്ണൂർസിറ്റി പ്രവാസി കൂട്ടായ്മ) ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണൂർ എ.ഡി.എം ഇ. മുഹമ്മദ് യൂസുഫ് ഉദ്ഘാടനം നിർവഹിച്ചു. ഉപദേശക സമിതി ചെയർമാൻ ഫസൽ സിയാൽ വീട്ടിൽ അധ്യക്ഷത വഹിച്ചു. അശ്റഫ് ബംഗാളി മുഹല്ല, ടി.എം. അബ്ദുൽ റഷീദ്, ടി. ഷറഫുദ്ദീൻ, പി.കെ. മൂസ, ഹാരിസ് ഇടുക്കിലകത്ത്, ജമാൽ കണ്ണൂർ സിറ്റി, മുബഷിർ ആനയിടുക്ക്, ടി.പി. ഖലീൽ, ഉബൈസ് നാലുവയൽ, വി.പി. റസൽ തായത്തെരു, ഫൈസൽ കുട്ടിയാപ്പുറത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റുഷ്ദി ബിൻ റഷീദ് സ്വാഗതവും എം. നൗഷാദ് നന്ദിയും പറഞ്ഞു.
Next Story