Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:04 AM GMT Updated On
date_range 21 Jun 2017 8:04 AM GMTതപാൽജീവനക്കാരുടെ ധർണ
text_fieldsകണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാഷനൽ ഫെഡറേഷൻ ഒാഫ് പോസ്റ്റൽ എംപ്ലോയീസിെൻറ നേതൃത്വത്തിൽ തപാൽജീവനക്കാർ ഹെഡ് പോസ്റ്റ് ഒാഫിസ് പടിക്കൽ ധർണ നടത്തി. എല്ലാ കാഡറുകളിലും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലും നിയമനം നടത്തുക, കമലേഷ് ചന്ദ്ര റിപ്പോർട്ടിലെ അനുകൂല ശിപാർശകൾ ഉടൻ നടപ്പാക്കുക, ജി.ഡി.എസ് ജീവനക്കാർക്ക് സിവിൽ സർവൻറ്സ് സ്റ്റാറ്റസ് അനുവദിക്കുക, സ്വകാര്യവത്കരണവും കരാർവത്കരണവും ഒൗട്ട്സോഴ്സിങ്ങും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ദേശീയപ്രക്ഷോഭത്തിെൻറ ഭാഗമായാണ് ധർണ. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന അസി. സെക്രട്ടറി പി. മനോഹരൻ ഉദ്ഘാടനം ചെയ്തു. എം.വി. ജനാർദനൻ അധ്യക്ഷത വഹിച്ചു. എം. സഹദേവൻ, എം.എസ്. രാജേന്ദ്രൻ, എ.പി. സുജികുമാർ, പി.പി. രമേശൻ, കെ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
Next Story