Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:21 AM GMT Updated On
date_range 20 Jun 2017 9:21 AM GMTവിദ്യാർഥികളുടെ വായനയുടെ സന്ദേശയാത്ര വേറിട്ട കാഴ്ചയായി
text_fieldsനീലേശ്വരം: അറിവിെൻറ അക്ഷരാഗ്നി തേടി ഗ്രാമത്തിൽ കൂടിയുള്ള വിദ്യാർഥിനികളുടെ--------- യാത്ര വേറിട്ട കാഴ്ചയായി. 'പുസ്തകങ്ങൾ അറിവിെൻറ ലോകത്തേക്കുള്ള സന്ദേശ'മാണെന്ന് എഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് വിദ്യാർഥികൾ------- കൊയാമ്പുറം ഗ്രാമത്തിലെ വായനശാലയിൽ എത്തിയത്. കിലോമീറ്ററുകൾ താണ്ടിയുള്ള യാത്ര കുട്ടികൾക്ക് പുത്തൻ അനുഭവവും നാട്ടുകാർക്ക് വേറിട്ട കാഴ്ചയുമായി. കൊയാമ്പുറം കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിലാണ് യാത്ര അവസാനിച്ചത്. നീലേശ്വരം എൻ.കെ.ബി.എം എ.യു.പി സ്കൂളിലെ വിദ്യാർഥികളാണ് വായനയുടെ സന്ദേശയാത്ര നടത്തിയത്. സ്കൂൾ വിദ്യാർഥികൾ തയാറാക്കിയ കൈയെഴുത്ത് മാസികയും വായനക്കുറിപ്പിെൻറ പതിപ്പും കുട്ടികൾ പ്രദർശിപ്പിച്ചു. കെ.വി. ആദിത്യ, കെ.വി. ദർശന എന്നിവർ തയാറാക്കിയ സ്വന്തം കഥകളും കവിതകളും അവതരിപ്പിച്ചു. കുട്ടികൾക്കായി വായനമത്സരവും സംഘടിപ്പിച്ചു. കൊയാമ്പുറം കൃഷ്ണപിള്ള വായനശാലയിൽ നടന്ന വായന ദിനാചരണ ചടങ്ങ് വാർഡ് അംഗം കെ.വി. ഗീത ഉദ്ഘാടനംചെയ്തു. എം. സജീവൻ അധ്യക്ഷതവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി. ഗിരീശൻ വായനദിനത്തെക്കുറിച്ച് ക്ലാസെടുത്തു. എം. പദ്മനാഭൻ, ടി.കെ. രമേശൻ, സി. ജ്യോതിലക്ഷ്മി, പി. പ്രേമലത എന്നിവർ സംസാരിച്ചു. കെ.എം. നാരായണൻ സ്വാഗതവും വി.കെ. ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു.
Next Story