Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:21 AM GMT Updated On
date_range 20 Jun 2017 9:21 AM GMTവാഹനപ്രചാരണ ജാഥ
text_fieldsവെള്ളരിക്കുണ്ട്: ജില്ല ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയെൻറ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ ജൂൺ 23ന് നടക്കുന്ന കലക്ടറേറ്റ് മാർച്ചിെൻറ പ്രചാരണാർഥം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക, വർക്കല കഹാർ റിപ്പോർട്ട് ഭേദഗതികളോടെ അംഗീകരിക്കുക, ക്ഷേമബോർഡിലേക്ക് റഫറണ്ടം നടത്തി തൊഴിലാളിപ്രാതിനിധ്യം നിശ്ചയിക്കുക, ക്ഷേമബോർഡിൽ െഡപ്യൂട്ടേഷൻ അവസാനിപ്പിക്കുക, ബോർഡിെൻറ സാമ്പത്തികബാധ്യത ഒഴിവാക്കുക, ആനുകൂല്യ വിതരണം കാര്യക്ഷമമാക്കുക, തൊഴിലും കൂലിയും സംരക്ഷിക്കുക, കുമ്പള, ഉദുമ കേന്ദ്രങ്ങളിൽ സബ്കമ്മിറ്റി ആരംഭിക്കുക, ജില്ല ബോർഡ് പ്രവർത്തനം കാഞ്ഞങ്ങാട് കേന്ദ്രമാക്കി ക്രമീകരിക്കുക, ജില്ല ബോർഡിലേക്കും സബ്കമ്മിറ്റികളിലേക്കും അടിയന്തരമായി ട്രേഡ് യൂനിയൻ പ്രതിനിധികളെ നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നത്. ജില്ല സെക്രട്ടറി കെ.വി. കുഞ്ഞികൃഷ്ണൻ ലീഡറും പ്രസിഡൻറ് ടി.വി. ജയചന്ദ്രൻ മാനേജറുമായ ജാഥ ഭീമനടിയിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. രാജൻ ഉദ്ഘാടനംചെയ്തു. ടി.ജെ. വിൻസെൻറ് അധ്യക്ഷതവഹിച്ചു. എം.എൻ. രാജൻ സ്വാഗതം പറഞ്ഞു. ജാഥ പരപ്പ, ഒടയംചാൽ, കോളിച്ചാൽ, കുറ്റിക്കോൽ, പെരിയ ബസാർ, പാലക്കുന്ന്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ചീമേനി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കാലിക്കടവ് സമാപിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ലീഡർ കെ.വി. കുഞ്ഞികൃഷ്ണൻ, മാനേജർ ടി.വി. ജയചന്ദ്രൻ, എം.വി. കൃഷ്ണൻ, ഇ.കെ. ചന്ദ്രൻ, ടി.വി. രാജൻ, എം.എൻ. രാജൻ എന്നിവർ സംസാരിച്ചു.
Next Story