Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമദ്യനയം; ...

മദ്യനയം; സമാനചിന്താഗതിക്കാരുമായി ചേർന്ന്​ യോജിച്ച പ്രക്ഷോഭം ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
മദ്യനയം; സമാനചിന്താഗതിക്കാരുമായി ചേർന്ന് യോജിച്ച പ്രക്ഷോഭം -ഉമ്മൻ ചാണ്ടി കാഞ്ഞങ്ങാട്: പുതിയ മദ്യനയത്തി​െൻറ വിഷയത്തിൽ സർക്കാറിനെതിരെ സമാനചിന്താഗതിക്കാരുമായി ചേർന്ന് യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കാഞ്ഞങ്ങാട് വ്യാപാരഭവനിൽ യു.ഡി.എഫ് ജില്ല നേതൃസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മദ്യം ഘട്ടംഘട്ടമായി നിരോധിക്കാനായിരുന്നു യു.ഡി.എഫ് സർക്കാർ ശ്രമിച്ചത്. എന്നാൽ, ഇതിനെ അട്ടിമറിച്ച് കേരളത്തിൽ മദ്യമൊഴുക്കാനാണ് ഇടതുസർക്കാർ ശ്രമിക്കുന്നത്. നിത്യോപയോഗസാധനങ്ങളുടെ വില വർധിക്കുേമ്പാഴും മദ്യലോബികളുടെ ഉന്നമനമാണ് സർക്കാറി​െൻറ ലക്ഷ്യം. പനി ബാധിച്ച് ദിവസേന ആളുകൾ മരിക്കുകയാണ്. പനി നിയന്ത്രണവിധേയമാക്കാനോ മറ്റോ സർക്കാറിന് കഴിയുന്നില്ല. നിത്യോപയോഗസാധനങ്ങളുടെ വില വർധിക്കുന്നതി​െൻറ പേരിൽ കേന്ദ്രസർക്കാറിനെ കുറ്റംപറഞ്ഞാൽ പാവപ്പെട്ടവ​െൻറ അടുപ്പിൽ തീ പുകയുമോയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു. സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെയും മദ്യനയത്തിനെതിരായും ജൂലൈ ഒന്നിന് കലക്ടറേറ്റുകളും സെക്രേട്ടറിയറ്റും ഉപരോധിക്കും. യു.ഡി.എഫ് ജില്ല ചെയർമാൻ ചെർക്കളം അബ്ദുല്ല അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, പി.ബി അബ്ദുൽ റസാഖ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, സി.ടി. അഹമ്മദലി, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, എം.സി. ജോസ്, വി. കമ്മാരൻ, എ.വി. രാമകൃഷ്ണൻ, അഡ്വ. എ. ഗോവിന്ദൻ നായർ, കരിവെള്ളൂർ വിജയൻ, പി.കെ. ഫൈസൽ എന്നിവർ സംസാരിച്ചു. അഡ്വ. എം. ഗോവിന്ദന്‍ നായര്‍ സ്വാഗതവും സി. മുഹമ്മദ് നന്ദിയും പറഞ്ഞു. ജില്ല കൺവെൻഷനും പ്രതിഭാസംഗമവും കാഞ്ഞങ്ങാട്: വായനദിനത്തിൽ കെ.എസ്.യു ജില്ല കൺവെൻഷനും പ്രതിഭാസംഗമവും നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനംചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് നോയൽ ടോമിൻ ജോസഫ് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, ഡി.സി.സി പ്രസിഡൻറ് ഹക്കിം കുന്നിൽ, അഡ്വ. എം.സി. ജോസ്, പി.കെ. ഫൈസൽ, കെ.കെ. രാജേന്ദ്രൻ, യൂത്ത് കോൺഗ്രസ് കാസർകോട് പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് സാജിദ് മവ്വൽ, ഹരീഷ് പി. നായർ, സി.വി. ജയിംസ്, എം. അസിനാർ, കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി പി. റംഷാദ്, ശ്രീരാജ് കല്ലോട്ട് എന്നിവർ സംസാരിച്ചു. ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് രാജീവ് പുരസ്കാർ ഉമ്മൻ ചാണ്ടി കൈമാറി. സമസ്ത കേരള സാഹിത്യ പരിഷത്ത് ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകൻ വി.വി. പ്രഭാകരൻ, ഹോസ്ദുർഗ് സബ് ജില്ല യു.എസ്.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിനായക് ബാബുരാജ്, നാചുറൽ ബോഡി ബിൽഡിങ്ങിൽ ഗ്ലോബൽ അവാർഡ് നേടിയ പി.പി. ഷിജു, കെ.പി. നവീൻകുമാർ എന്നിവരെ അനുമോദിച്ചു. നവനീത് ചന്ദ്രൻ നന്ദിയും രഞ്ജിൽ രാജീവ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story