Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറമദാൻ റിലീഫ്

റമദാൻ റിലീഫ്

text_fields
bookmark_border
വളപട്ടണം: വളപട്ടണം എൻ. അബ്ദുല്ല കൾചറൽ ഫോറം സംഘടിപ്പിച്ചു. വളപട്ടണം ടൗൺ സ്പോർട്സ് ക്ലബിൽ പി.കെ.ശ്രീമതി എം.പി ഉദ്‌ഘാടനം ചെയ്തു. കൾചറൽ ഫോറം പ്രസിഡൻറ് കെ.സി. സലീം അധ്യക്ഷത വഹിച്ചു. മയ്യിത്ത് ശുശ്രൂഷക്കുള്ള മൊബൈൽ ട​െൻറ് ടി.വി. രാജേഷ് എം.എൽ.എ വിതരണം ചെയ്തു. സാമ്പത്തിക സഹായവിതരണം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ നിർവഹിച്ചു. തയ്യൽ മെഷീൻ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ വിതരണം ചെയ്തു. വസ്ത്രങ്ങൾ സി.പി.എം കണ്ണൂർ ഏരിയ കമ്മിറ്റി അംഗം എൽ.വി. മുഹമ്മദ് വിതരണം ചെയ്തു. സി.പി.എം വളപട്ടണം ലോക്കൽ സെക്രട്ടറി എ.എൻ. സലീം, ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് സോണൽ പ്രസിഡൻറ് ഡോ. ഷാഹുൽ ഹമീദ്, റജബ് കാർഗോ എം.ഡി സാദിഖ് എന്നിവർ സംസാരിച്ചു. കൾചറൽ ഫോറം സെക്രട്ടറി കെ.വി. ഷക്കീൽ സ്വാഗതവും ട്രഷറർ വി.കെ. ഷമീർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story