Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right24 മണിക്കൂറും...

24 മണിക്കൂറും ഡോക്ടർമാരുടെ സേവനം

text_fields
bookmark_border
പാപ്പിനിശ്ശേരി: നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യത്തിന് ആശ്വാസം പകർന്ന് പാപ്പിനിശ്ശേരി കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിൽ . കഴിഞ്ഞ കുറെ വർഷമായി ഏതാനും മണിക്കൂറുകൾ മാത്രമാണ് ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനമുണ്ടായിരുന്നത്. നൂറുകണക്കിന് നിർധന രോഗികൾ നിത്യേന ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമായിട്ടും അധികൃതരുടെ അവഗണന പതിറ്റാണ്ടുകളായി തുടരുകയായിരുന്നു. ആധുനിക സൗകര്യങ്ങളും 56-ഓളം കിടക്ക സൗകര്യവും ഡോക്ടർമാർക്ക് താമസിക്കാൻ ക്വാർട്ടേഴ്സും വർഷങ്ങൾക്ക് മുമ്പ് ഒരുക്കിയിരുന്നു. നിലവിൽ ഉച്ചക്കുശേഷം ആശുപത്രിയിൽ വർഷങ്ങളായി ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്നില്ല. ഇത് പരിഹരിക്കുന്നതി​െൻറ ഭാഗമായാണ് ഉച്ച രണ്ടുമുതൽ ആശുപത്രിയിൽ ഗൈനക്കോളജി ഡോക്ടറുടെ സേവനം ലഭ്യമാക്കിയത്. കൂടാതെ രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെയും നിലവിലുള്ള ഡോക്ടർമാർ ഊഴമനുസരിച്ച് സേവനം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story