Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'സുൽത്താനാ'യി ഒഴുകും

'സുൽത്താനാ'യി ഒഴുകും

text_fields
bookmark_border
'സുൽത്താനാ'യി ഒഴുകും പഴയങ്ങാടി: ചരിത്രവും വർത്തമാനവും കൈകോർത്ത് ഒഴുകുകയാണ് കേരളത്തിെല ആദ്യത്തെ കൃത്രിമ തോടായ, കണ്ണൂരി​െൻറ സൂയസ് കനാൽ എന്നറിയപ്പെടുന്ന സുൽത്താൻ േതാട്. തോടിൽ നിറഞ്ഞിരിക്കുന്ന മാലിന്യവും ചളിയും നീക്കം ചെയ്ത് പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള പദ്ധതിക്ക് തുടക്കമാവുകയാണ്. രണ്ട് ഘട്ടമായി നടക്കുന്ന പരിപാടിക്ക് ആറു കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒന്നാംഘട്ട പദ്ധതിക്ക് 2. 70 കോടി അനുവദിച്ചിട്ടുണ്ട്. 3.30 കോടിയുടെ രണ്ടാംഘട്ട പദ്ധതിക്കായി രൂപരേഖ തയാറാക്കി ടി.വി. രാജേഷ് എം.എൽ.എ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. വഴിയൊരുങ്ങുന്നത് ഉൾനാടൻ ജലഗതാഗത പാതക്ക് 1999-2000ത്തില്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പൂര്‍ത്തീകരിച്ച രണ്ടാംഘട്ട വികസനത്തെ തുടർന്ന് പറശ്ശിനിക്കടവ് വരെയും കോട്ടപ്പുറം വരെയും ബോട്ട് സര്‍വിസുകള്‍ നടത്തിയ മേഖലയാണിത്. അന്ന് നിർമിച്ച തോടി​െൻറ വശങ്ങളിലെ സ്ലാബുകൾ പലയിടങ്ങളിലും തകർന്നുകിടക്കുകയാണ്. സുല്‍ത്താന്‍ തോടില്‍ ഇപ്പോള്‍ തകൃതിയായി നടക്കുന്നത് മാലിന്യ നിക്ഷേപമാണ്. പുതിയ പദ്ധതിയുടെ ഭാഗമായി മാലിന്യ നിക്ഷേപം തടയുന്നതിനായി വലകൊണ്ടുള്ള വേലികള്‍ സ്ഥാപിക്കുകയാണ് പ്രധാന പ്രവർത്തനം. തോടിന് കുറുകെ നിര്‍മിച്ച വാടിക്കൽ, ഏരിപ്രം, കോഴി ബസാര്‍ പാലങ്ങളില്‍ നിന്നും തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ ഇതുവഴി സാധിക്കും. അടിഞ്ഞുകൂടിയ ചളി പൂർണമായി നീക്കം ചെയ്യും. തോടി‍​െൻറ ഇരുവശങ്ങളിലും സൗകര്യപ്രദമായ നടപ്പാത നിര്‍മിക്കും. നടപ്പാത നിര്‍മാണത്തിനു മുന്നോടിയായി ഇരു കരകളിലുമുള്ള സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തും. ഇതിന് കണ്ണൂർ തഹസിൽദാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മൈസൂർ രാജാവ് ഹൈദരാലിയുടെ നിർദേശാനുസരണം 1766ല്‍ അറക്കല്‍ ആലിരാജ കുഴിച്ചെടുത്തതാണ് വികാസ പരിണാമങ്ങളിലൂടെ ഇന്നത്തെ നിലയില്‍ കാണുന്ന സുല്‍ത്താന്‍ തോട്. സാധാരണതോടുകളുടെ തനത് സ്വഭാവത്തില്‍ രൂപം പ്രാപിച്ചതല്ല ഇൗ തോട്. പടയോട്ട കാലത്തെ യാത്രാസൗകര്യങ്ങളും ചരക്ക് കടത്തുമായി ബന്ധപ്പെട്ട് അതീവ രഹസ്യമായി തോട് വെട്ടുകയായിരുന്നു. നാല് കിേലാമീറ്ററാണ് തോടി​െൻറ ദൈർഘ്യം. ഉള്‍നാടന്‍ ജലഗതാഗതത്തിനു സര്‍ക്കാര്‍ വിപുലമായ പാതയൊരുക്കുന്നതി​െൻറ ഭാഗമായിക്കൂടിയാണ് നവീകരണത്തിനൊരുങ്ങുന്നത്. 2000ത്തില്‍ ബോട്ട് സര്‍വിസ് ഉദ്ഘാടനത്തിനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ സുല്‍ത്താന്‍ തോട് വഴി ബോട്ടുയാത്ര നടത്തിയിരുന്നു. ഏതു നഷ്ട സാഹചര്യത്തിലും ജലഗതാഗതം തുടരുമെന്ന് അന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാഴാവുകയാണുണ്ടായത്. ബോട്ട്ജെട്ടി ഇല്ലാത്തതിനാല്‍ ബോട്ടുകള്‍ കരക്കടുപ്പിക്കാന്‍ കഴിയാത്ത പ്രയാസവും സമയം തെറ്റിയുള്ള യാത്രയില്‍ യാത്രക്കാര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതും കാരണം ബോട്ടുകള്‍ക്ക് സുതാര്യമായി സേവനം നടത്താന്‍ കഴിയാതായി. അനുവദിച്ചുകിട്ടിയ രണ്ടു ബോട്ടുകള്‍ക്കും യന്ത്രത്തകരാറായതിനാല്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ കരക്കുകയറ്റിയ ബോട്ടുകള്‍ പിന്നീട് വെള്ളത്തിലിറങ്ങാതായതോടെ ജലപാത ജലരേഖയായി പരിണമിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story