Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഞ്ചേശ്വരം: ഓടണ്ടനിയാ...

മഞ്ചേശ്വരം: ഓടണ്ടനിയാ ആളറിയാം!

text_fields
bookmark_border
കാസര്‍കോടിനപ്പുറം കേരളമില്ല, മഞ്ചേശ്വരത്തിനപ്പുറം തീരേയില്ല. അതിനര്‍ഥം അത്ത്യുത്തരദേശം കേരളത്തില്‍നിന്ന് വളരെ അകലെയാണെന്നുമാണ്. കാസര്‍കോട്ട് രണ്ടു ന്യൂനപക്ഷവിഭാഗങ്ങളുണ്ട്. മതന്യൂനപക്ഷങ്ങളും ഭാഷാന്യൂനപക്ഷങ്ങളും. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ മഗ്നാകാര്‍ട്ടയാണ് സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട്. ഇതി‍​െൻറ അനുബന്ധമായി കേരളത്തില്‍ അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി കമ്മിറ്റിയുണ്ടാക്കി. ആ സംവിധാനത്തില്‍ കാസര്‍കോട്ടുനിന്ന് സി.പി.എം പരിഗണിച്ച സി. അഹമദ് കുഞ്ഞിയുണ്ടായിരുന്നു. കമ്മിറ്റി കാസര്‍കോട്ട് തെളിവെടുപ്പ് വെച്ചതിന് മുന്നോടിയായി 'സി'യുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. കമ്മിറ്റിയില്‍ അംഗമായ ആദരണീയ വ്യക്തിത്വത്തിലായിരുന്നു സീയുടെ പ്രതീക്ഷ. അദ്ദേഹം കാര്യങ്ങള്‍ നേരിട്ടറിയുമ്പോള്‍ പത്രത്തി‍​െൻറ വലിയ പിന്തുണ കാസര്‍കോട്ടെ ന്യൂനപക്ഷവിഷയങ്ങളില്‍ കിട്ടുമല്ലോ എന്ന വല്ലാത്ത ആത്മവിശ്വാസം സി പുലര്‍ത്തുന്നുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹം മാത്രം തെളിവെടുപ്പിനെത്തിയില്ല. കേരളത്തില്‍ എറ്റവും കൂടുതല്‍ ദരിദ്ര മുസ്ലിംകള്‍ അധിവസിക്കുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന കാസര്‍കോടിനെ അറിയാനുള്ള അവസരം നഷ്ടപ്പെടുത്തിയ ആ ആദരണീയന്‍ പിന്നീട് അതിനുള്ള വഴികള്‍ എന്തിനാണ് ചിലര്‍ അടച്ചുകളയുന്നതെന്ന് മനസ്സിലാക്കുന്നതിലും പരാജയപ്പെട്ടു. അതിരിക്കട്ടെ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ പരാജയപ്പെട്ട ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ ഫയല്‍ ചെയ്ത സ്വകാര്യ അന്യായം ഹൈകോടതിയില്‍ നടപടികളിലാണ്. എ‍​െൻറ ആശയപ്പൊരുത്തമില്ലാത്ത പ്രിയചങ്ങാതി കെ. സുരേന്ദ്രന്‍ മയ്യിത്തായെന്ന് ഹൈകോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലെ കുഞ്ഞിമാര്‍ വരിവരിയായി എറണാകുളത്തിറങ്ങുന്നു. ഗള്‍ഫിലായിരുന്നതായി ആരോപിച്ചവര്‍ പറന്നിറങ്ങുകകൂടി ചെയ്തുതുടങ്ങിയാല്‍ വിമാന ടിക്കറ്റ് ചാര്‍ജ് കെട്ടിവെച്ച് ചങ്ങാതി മുടിയും. കേസി‍​െൻറ ഗതിയെന്താകുമെന്ന് മഞ്ചേശ്വരം മനനംചെയ്യുമ്പോള്‍ ബി.ജെ.പി മാനക്കേടി‍​െൻറ വക്കത്താണ്. ഈ ഘട്ടത്തിലാണ് ഒരു മാധ്യമ അനിയന്‍ കാവിയില്‍ വെള്ളപൂശാനിറങ്ങിയിരിക്കുന്നത്. ജയിക്കാനല്ല മഞ്ചേശ്വരത്ത് യു.ഡി.എഫ് കള്ളവോട്ട് ചെയ്യുന്നവരാണെന്ന് മാലോകരെ അറിയിക്കുക എന്ന മഹാദൗത്യം ഏറ്റെടുക്കുകയാണത്രെ സുരേന്ദ്രനും ബി.ജെ.പിയും ചെയ്യുന്നത്. അനിയന്‍ അടുത്ത കാലത്തായി അനുവര്‍ത്തിക്കുന്ന നിലപാട് വായനക്കാര്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും ഇത്രക്കങ്ങ് പ്രതീക്ഷിച്ചില്ലായിരിക്കാം. സുരേന്ദ്ര​െൻറ കേസ് മഞ്ചേശ്വരത്തി‍​െൻറ മനസ്സ് മുമ്പെന്നത്തേക്കാള്‍ ബി.ജെ.പി വിരുദ്ധമാക്കാനാണ് വഴിവെച്ചതെന്ന് അനിയന് അറിയാത്തതല്ലല്ലോ. സന്ദേഹമുണ്ടെങ്കില്‍ നേരറിയിക്കാന്‍ സന്നദ്ധനായ 'മാധ്യമം' മഞ്ചേശ്വരം പ്രതിനിധി ഹനീസ് ഉപ്പളയുടെ സഹകരണം തേടാവുന്നതാണ്. കള്ളവോട്ട് ചെയ്യല്‍ അവരവരുടെ സ്വാധീനമേഖലകളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പരമ്പരാഗതമായി വിജയിപ്പിക്കുന്ന കലാപരിപാടിയാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍മകജെ, പൈവളിഗെ, മീഞ്ച, വൊര്‍ക്കാടി, മഞ്ചേശ്വരം പഞ്ചായത്തുകളില്‍ ബി.ജെ.പിക്കാര്‍ ചെയ്ത കള്ളവോട്ടുകളുടെ കണക്കെടുപ്പ് എതിര്‍മുന്നണിക്കാര്‍ നടത്താറില്ല, തിരിച്ചും. മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും കള്ളവോട്ടുകള്‍ മാത്രമാണ് കാസര്‍കോട്ടുകാര്‍ ചെയ്യുക എന്ന് കോഴിക്കോട് ഉള്ള്യേരിക്കാരനായ ചങ്ങാതി കരുതിയത് മണ്ടത്തമായി: ഒരു നിയമസഭ തെരഞ്ഞെടുപ്പ് ദിനം. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബൂത്തുകളിലൂടെ സഞ്ചരിക്കാനുള്ള പി.ആര്‍.ഡി വാഹനം തയാറായിനില്‍ക്കുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വോട്ട് ചെയ്തശേഷം എത്തുന്നതും കാത്തിരിക്കുകയാണ് സഹജീവികള്‍. സൈക്കിളില്‍നിന്ന് വീണ ചിരിയുമായി അദ്ദേഹം വന്നു. വിരലില്‍ മഷിയടയാളമില്ലായിരുന്നു. എന്താ മാഷേ വോട്ടുചെയ്തില്ലേ? 'ശവത്തില്‍ കുത്തല്ലെടാ. ചെയ്തു. പേക്ഷ, ഞാനല്ല'. തളങ്കരയിലെ ബൂത്ത് തുറക്കുന്നതും കാത്ത് വരിനിന്നവരില്‍ ആറാമനായിരുന്നു അദ്ദേഹം. മുന്നില്‍നിന്ന അഞ്ചു ചെറുപ്പക്കാരും പരിചയക്കാരായിരുന്നു. ഊഴമെത്തി സ്ലീപ് കൊടുത്തപ്പോഴാണറിഞ്ഞത് ത‍​െൻറ വോട്ട് ചെയ്തുപോയെന്ന്. വാര്‍ത്തകളിലും സാഹിത്യവേദികളിലും ഇടതുചാഞ്ചാട്ടം പ്രകടിപ്പിച്ചപ്പോഴേ പച്ചക്കോട്ടയിലെ ചെറൂപ്പക്കാര്‍ മനസ്സില്‍ കുറിച്ചതായിരുന്നു ആ മുഹൂര്‍ത്തം!
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story