Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനീക്കംചെയ്തില്ല;...

നീക്കംചെയ്തില്ല; മംഗൽപാടി പഞ്ചായത്ത് പരിധിയിൽ മാലിന്യം ചീഞ്ഞുനാറുന്നു

text_fields
bookmark_border
മഞ്ചേശ്വരം: സമയബന്ധിതമായി മാലിന്യം നീക്കംചെയ്യാൻ അധികൃതർ തയാറാകാത്തതിനെ തുടർന്ന് മംഗൽപാടി പഞ്ചായത്ത് പരിധിയിൽ മാലിന്യം ചീഞ്ഞുനാറുന്നു. മംഗൽപാടി പഞ്ചായത്തിലെ കൈക്കമ്പ, നയാബസാർ, ഉപ്പള ടൗൺ, ഉപ്പള ബസ്സ്റ്റാൻഡ് പരിസരം, ഹനഫി ബസാർ, ഉപ്പള ഗേറ്റ്, ബന്തിയോട് തുടങ്ങിയ സ്ഥലങ്ങളിലെ ദേശീയപാതയുടെ സമീപത്താണ് മാലിന്യം കുന്നുകൂടുന്നത്. റമദാന്‍ ആഘോഷങ്ങളുടെ ഭാഗമായി ടൗണില്‍ അനുദിനം തിരക്ക് വര്‍ധിച്ചുവരുകയാണ്. മാലിന്യപ്രശ്‌നവും തെരുവുനായ് ശല്യവും വിവിധ ആവശ്യങ്ങളുമായി ടൗണിലെത്തുന്നവര്‍ക്ക് ദുരിതമാകുന്നുണ്ട്. മാലിന്യം സംസ്കരിക്കാൻ പ്രത്യേക സംവിധാനങ്ങൾ നിലവിലുള്ള പഞ്ചായത്തുകൂടിയാണ് മംഗൽപാടി. കുബണൂരിൽ ഏക്കർകണക്കിന് വിസ്തീർണത്തിൽ സ്ഥാപിച്ച മാലിന്യസംസ്‌കരണ പ്ലാൻറ് നിലവിലുണ്ടെങ്കിലും നീക്കംചെയ്യാൻ അധികൃതർ തയാറാകാത്തതാണ് മാലിന്യം കൂടാൻ കാരണമായത്. ഇവിടെയുള്ള മാലിന്യം നീക്കംചെയ്തിട്ട് രണ്ടാഴ്ചയോളമായതായി നാട്ടുകാർ പറയുന്നു. മഴക്കാലമായതോടെ പകർച്ചവ്യാധികൾ പകരാൻ കാരണമാകുമെങ്കിലും ഇത് കണ്ടില്ലെന്ന ഭാവത്തിലാണ് പഞ്ചായത്ത് അധികൃതർ.
Show Full Article
TAGS:LOCAL NEWS 
Next Story